മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിച്ച നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. പിന്നീട് അന്യ ഭാഷയിലടക്കം നിരവധി സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. വിവാഹശേഷമാണ് അസിന്‍ സിനിമാരംഗത്ത് നിന്നും മാറി നിന്നത്.
ഹിന്ദിയില്‍ തിരക്കായതോടെ തമിഴിലും തെലുങ്കിലും അസിന്‍ സജീവമല്ലാതായി. കാവലന്‍ മാത്രമാണ് ബോളിവുഡ് നടിയായ ശേഷം അസിന്‍ ചെയ്ത തമിഴ് സിനിമ. തമിഴകത്ത് നിന്നും നടി മാറി നിന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. അക്കാലത്തുണ്ടായ ചില വിവാദങ്ങളാണ് ഇതിന് കാരണം. 2010 ലായിരുന്നു ഈ സംഭം. സല്‍മാന്‍ ഖാന്‍ നായകനായ റെഡി എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിം?ഗിനായി അസിന്‍ ശ്രീലങ്കയിലേക്ക് പോയി. ആ സമയത്ത് തമിഴ്‌നാടും ശ്രീലങ്കയും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്.
ശ്രീലങ്കയില്‍ വെച്ചുള്ള എല്ലാ കള്‍ച്ചറല്‍ പരിപാടികളും അഭിനേതാക്കള്‍ ഒഴിവാക്കണമെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിന് അസിന് ശ്രീലങ്കയില്‍ പോയി. ഇതിന്റെ പേരില്‍ സംഘടന അസിനെ വിലക്കി. എന്നാല്‍ ഷൂട്ടിംഗ് സ്ഥലത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നെന്നും അറിഞ്ഞപ്പോള്‍ പ്രൊഡ്യൂസറോട് പറഞ്ഞതാണെന്നുമായിരുന്നു അന്ന് അസിന്റെ വിശദീകരണം.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…