Categories: latest news

ആഢംബര ഫ്‌ളാറ്റുകള്‍ വിറ്റ് പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. അസാധാരണമായ അഭിനയ മികവും ശാരീരിക വടിവഴകും പ്രിയങ്കയെ എന്നും പ്രിയങ്കരിയായി തന്നെ നിലനിര്‍ത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. മുംബൈയിലെ ഒബ്റോയ് സിക്സ് ഗാര്‍ഡന്‍സിലെ നാല് ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ വിറ്റ പ്രിയങ്ക ചോപ്ര പൂര്‍ണ്ണമായും വിദേശത്തേക്ക് മാറുകയാണ് എന്നാണ് പുതിയറിപ്പോര്‍ട്ട്

നടി പ്രിയങ്ക ചോപ്ര ജോനാസ് മുംബൈയിലെ ഒബ്റോയ് സിക്സ് ഗാര്‍ഡന്‍സിലെ നാല് ആഡംബര ഫ്‌ലാറ്റുകള്‍ വിറ്റു. 16.17 കോടി രൂപയ്ക്കാണ് നടി ഫ്‌ളാറ്റുകള്‍ വിറ്റത്. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് ഒബ്റോയ് സ്‌കൈ ഗാര്‍ഡന്‍സ് സ്ഥിതി ചെയ്യുന്നത്. 18-ാം നിലയില്‍ സ്ഥിതി ചെയ്യുന്ന ആദ്യത്തെ മൂന്ന് ഫ്‌ലാറ്റുകള്‍ യഥാക്രമം 3.45 കോടി, 2.85 കോടി രൂപ, 3.52 കോടി രൂപ എന്നീ വിലയ്ക്കാണ് വിറ്റത്. 9-ാം നിലയില്‍ സ്ഥിതി ചെയ്യുന്ന നാലാമത്തെ ഫ്‌ലാറ്റ്, 6.35 കോടി രൂപയ്ക്കാണ് വിറ്റു. നാല് പ്രോപ്പര്‍ട്ടികളുടെയും സ്റ്റാമ്പ് ഡ്യൂട്ടി ആകെ 83 ലക്ഷം രൂപയാണ്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago