Categories: latest news

ഞാന്‍ ചെടികളോട് സംസാരിക്കും: മേഘ്‌ന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്ന വിന്‍സെന്റ്.

അഭിനയത്തിനൊപ്പം തന്നെ വേറിട്ടൊരു സംരംഭവും തുടങ്ങിയിരിക്കുകയാണ് മേഘ്‌ന. മറ്റൊന്നുമല്ല, കുട്ടിക്കാലം മുതല്‍ തന്റെ പാഷനായ കൃഷിയാണ് മേഘ്‌ന തിരഞ്ഞെടുത്ത തട്ടകം. മീന്‍കൃഷിയും പച്ചക്കറി കൃഷിയുമെല്ലാമായി ഒരു ഫാം നടത്തുന്നുണ്ട് നടിയിപ്പോള്‍.

ഫാമിന്റെ ഉടമ മാത്രമല്ല, പ്രധാന ജോലിക്കാരിയും മേഘ്‌ന തന്നെ. ഒരു ട്രാക്ക് സ്യൂട്ടും ടീഷര്‍ട്ടുമിട്ട് കിളയ്ക്കാനും ഫാമിലെ പണികള്‍ക്കുമൊക്കെ ഇറങ്ങുന്ന തന്റെ കൃഷി വിശേഷങ്ങള്‍ പങ്കിടുകയാണ് ഒറിജിനല്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മേഘ്‌ന. നടിയുടെ അമ്മ നിമ്മിയും കൂടെയുണ്ട്.

ഫാമില്‍ പോയാല്‍ ചെടികളോടൊക്കെ സംസാരിക്കുന്ന ശീലം മേഘ്‌നയ്ക്ക് ഉണ്ടെന്നാണ് അമ്മ നിമ്മി പറയുന്നത്. ‘ഞാന്‍ ചെടികളോട് സംസാരിക്കും. ഒരു ചെടി കായ്ച്ചു നില്‍ക്കുന്നതു കണ്ടാല്‍ അതിനെ ചൂണ്ടി മറ്റു ചെടികളോട് പറയും, നോക്കി പഠിക്ക് എന്നൊക്കെ. പിറ്റേദിവസം എല്ലാം കായ്ക്കും. കേള്‍ക്കുമ്പോള്‍ വട്ടാണെന്ന് തോന്നും. പക്ഷെ സത്യമാണ്. മീനുകളോടും ഞാനിങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യാറുണ്ട്,’ മേഘ്‌ന കൂട്ടിച്ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago