Categories: latest news

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി നമുക്ക് ഒരുനിമിഷം പ്രാര്‍ഥിക്കണം: നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ ഇന്ത്യ പാകിസ്താന്‍ പ്രശ്‌നത്തെക്കുറിച്ചാണ് നവ്യ പറയുന്നത്. എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആള്‍ക്കാരാണ് പാകിസ്ഥാന്‍, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും നടി ആവശ്യപ്പെട്ടു. ഇപ്പോള്‍ വരുന്നവഴി വായിച്ചതാണ്, മിസൈല്‍ നമ്മുടെ മുറ്റത്തേയ്ക്ക് വീഴാത്ത കാലത്തോളം നമ്മളെ സംബന്ധിച്ച് യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ്. നമ്മള്‍ ആരും ആ യുദ്ധത്തിന്റെ തീ വ്രതയോ ഭീ കരതയോ അറിയുന്നില്ല. പക്ഷേ, നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഒന്നേയുള്ളൂ. നമുക്ക് ദൈവത്തോട് പറയാന്‍ നൂറുകൂട്ടം കാര്യങ്ങളുണ്ടാവുമല്ലേ? പ്രാര്‍ഥനകളുടെ പെരുമഴയാണ്. നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രാര്‍ഥിക്കുന്നതിനൊപ്പം, നമുക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ സന്നദ്ധരായി പോകുന്ന, നമുക്ക് വേണ്ടി ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി നമുക്ക് ഒരുനിമിഷം പ്രാര്‍ഥിക്കണം എന്നാണ് നവ്യ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അമ്മയാണ് തന്റെ ഹീറോ: പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…

13 hours ago

കള്ള് കുടിച്ച് പോലീസ് പിടിച്ചു എന്നത് സത്യമാണ്; കിച്ചു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

13 hours ago

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

13 hours ago

മഹാലക്ഷ്മി കാവ്യയെപ്പോലെയാണ്; ദിലീപ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

13 hours ago

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

18 hours ago