ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു. 21-ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.
ഇപ്പോള്‍ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ലക്ഷങ്ങള്‍ വിലയിലുള്ള ഹാന്‍ഡ് ബാ?ഗുകള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ താല്‍പര്യമില്ലെന്നാണ് ശ്രുതി ഹാസന്‍ ഒരിക്കല്‍ പറഞ്ഞത്. ഞാന്‍ ഫാഷനിസ്തയല്ല. കഷ്ടപ്പെട്ട് സമ്പാദിച്ച പണം മൂന്ന് ലക്ഷത്തിന്റെ ഹാന്‍ഡ് ബാഗിന് ചെലവഴിക്കാന്‍ പറ്റില്ല. ഞാനങ്ങനെ ചെയ്യില്ല. നിങ്ങള്‍ അങ്ങനെ ചെലവഴിക്കുന്നതില്‍ ഹാപ്പിയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ലത്.
എനിക്കങ്ങനെ ചെയ്യാന്‍ പറ്റില്ല. ഓരോ ബാ?ഗിനും രണ്ടും മൂന്നും ലക്ഷം രൂപയാണ്. ഷൂസിന് അമ്പതിനായിരം. ഇങ്ങനെ ഫാഷനിസ്തയായാല്‍ എത്ര രൂപ ചെലവാകും. അത് കൊണ്ട് എന്റെ ബഡ്ജറ്റില്‍ എനിക്കിഷ്ടപ്പെട്ടത് വാങ്ങും. അതാണ് തന്റെ ഫാഷനെന്നും അന്ന് ശ്രുതി ഹാസന്‍ പറഞ്ഞു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…