Categories: latest news

മീനയ്ക്ക് ഞങ്ങളുണ്ട്; രംഭ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

ഇപ്പോള്‍ മീനയെക്കുറിച്ചാണ് രംഭ സംസാരിക്കുന്നത്. മീനമ്മ വളരെ ഹാര്‍ഡ് വര്‍ക്കിം?ഗ് ആണ്. ചെറിയ പ്രായം തൊട്ടേ അഭിനയിക്കുന്നയാളാണ്. ഒരു നടിയുടെ കഷ്ടപ്പാടുകള്‍ സാധാരണക്കാര്‍ക്ക് മനസിലാകില്ല. അച്ഛന്‍ മരിച്ച് പോയതാണ്. അമ്മയും മകളും മാത്രം. മീന ധൈര്യമുള്ളയാളാണ്. എന്നാലും പുറത്ത് നില്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാത്രമേയുള്ളൂ എന്ന് വിചാരിച്ച് നിസാരമായി കാണും. എന്നാല്‍ അങ്ങനെയുണ്ടാകരുത്. അവര്‍ക്ക് ഞങ്ങളെല്ലാവരുമുണ്ട്. മീനയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഞാന്‍ ആദ്യം ഒപ്പുവെച്ച പടം സെങ്കോട്ടെ ആണ്. അതില്‍ മീനയായിരുന്നു എന്റെ കോ സ്റ്റാര്‍. ദൈവം കണക്ട് ചെയ്യുക്കുന്ന ബന്ധങ്ങളാണ് സൗഹൃ?ദങ്ങളും ഭാര്യാ ഭര്‍തൃ ബന്ധവും. മീനയ്‌ക്കൊപ്പം ഞങ്ങളെല്ലാമുണ്ട്. എന്ന് വെച്ച് എപ്പോഴും അവളെ വിളിച്ച് ശല്യം ചെയ്യാറില്ലെന്നും രംഭ വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ ഇല്ല: കാവ്യ മാധവന്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…

7 hours ago

വിഷമ ഘട്ടത്തില്‍ കൂടുതല്‍ പിന്തുണ നല്‍കിയത് അമ്മ; മേഘ്‌ന പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്.…

7 hours ago

സുനിച്ചന്‍ ഒത്തിരി പോസിറ്റീവുകളുള്ള ആളാണ്: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

7 hours ago

പ്രായത്തെ തോല്‍പ്പിക്കും ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

11 hours ago

ബോള്‍ഡ് ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago