പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.
2019 ലാണ് ഒരു അഡാര്‍ ലൗ റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പേ പ്രിയ വൈറലായി. ഗാനരംഗത്തിലെ കണ്ണിറുക്കലായിരുന്നു ഇതിന് കാരണം.
ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. എളുപ്പ വഴിയില്‍ കരിയറില്‍ വളരാം എന്ന് ഉപദേശിച്ചവരുണ്ടെന്ന് പ്രിയ പറയുന്നു. വ്യക്തിത്വം കളയരുത്. പിയര്‍ പ്രഷര്‍ ഒരുപാടുണ്ടാകും. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യണം, അങ്ങനെ ചെയ്താലേ സര്‍വൈവ് ചെയ്യാന്‍ പറ്റൂയെന്നും ഉപദേശിക്കാന്‍ ഒരുപാട് ആള്‍ക്കാരുണ്ടാകും. നമ്മള്‍ വിശ്വസിക്കുന്നതില്‍ ഉറച്ച് നിന്ന് മുന്നോട്ട് പോകുക. ഞാനതാണ് ചെയ്തത്. എനിക്കിതിന്റെ ഉദാഹരണങ്ങള്‍ ആള്‍ക്കാര്‍ തന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പ്രിയ, നീ കോണിപ്പടികള്‍ കയറുകയാണ്, അവിടേക്ക് എത്താന്‍ എലവേറ്റര്‍ ലഭിക്കാനുള്ള വഴികളുണ്ടെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി ഹാസന്.…