Categories: latest news

ഇനി ലിപ്പ് ലോക്കില്ല: അനിഖ പറയുന്നു

ബാലതാരമായി എത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നായികയായും താരം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു

2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് അനിഖ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ അനിഖക്ക് സാധിച്ചിട്ടുണ്ട്.

ഓ മൈ ഡാര്‍ലിംഗ് എന്ന തെലുഗ് ചിത്രത്തിലെ ലിപ്പ് ലോക്ക് രംഗവും, ധനുഷ് സംവിധാനം ചെയ്ത നിലവുക്ക് എന്‍ മേല്‍ എന്നടി കോപം എന്ന ചിത്രത്തിലെ അനിഖയുടെ പ്രകടനവും, ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത യുവ താരം ഇപ്പോള്‍. ഓ മൈ ഡാര്‍ലിംഗിലെ വിവാദമായ ലിപ്പ് ലോക്ക് രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ഓരോ അനുഭവങ്ങളും പാഠങ്ങള്‍ ആയി കാണുന്നതിനാല്‍ കുറ്റബോധം തോന്നുന്നില്ല. എന്നാല്‍, അത് പോലെ ഒരു തീരുമാനം ഇനി ഉണ്ടാകാന്‍ സാധ്യതയില്ല. നല്ല സ്‌ക്രിപ്റ്റ് ആണെങ്കില്‍ ഭാവിയില്‍ ഈ തീരുമാനം മാറിയേക്കാം. എന്നാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഞാന്‍ കാത്തിരിക്കുന്നത്, അനിഖ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ ഇല്ല: കാവ്യ മാധവന്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…

13 hours ago

വിഷമ ഘട്ടത്തില്‍ കൂടുതല്‍ പിന്തുണ നല്‍കിയത് അമ്മ; മേഘ്‌ന പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്.…

13 hours ago

സുനിച്ചന്‍ ഒത്തിരി പോസിറ്റീവുകളുള്ള ആളാണ്: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

13 hours ago

പ്രായത്തെ തോല്‍പ്പിക്കും ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

16 hours ago

ബോള്‍ഡ് ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago