Categories: latest news

ഡാന്‍സിനിടെ എന്റെ കാലിന് പരിക്കേറ്റു: സംവൃത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയ ലോകത്ത് നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികളുടെ മനസില്‍ ഇപ്പോഴും സംവൃതയ്ക്ക് പഴയ സ്ഥാനം തന്നെയുണ്ട്.

ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെയാണ് സംവൃതയുടെ അഭിനയ ലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

സംവൃതയെ ഓര്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ഗാനരംഗമാണ് നോട്ടത്തിലെ പച്ചപ്പനം തത്തേ… പുന്നാര പൂമുത്തേ… എന്ന ഗാനം. ആ ഗാനരംഗത്തിനിടെയുണ്ടായ ഒരു അനുഭവവും ഇന്‍സ്റ്റഗ്രാം Q&A സെഷനിലൂടെ സംവൃത ആരാധകരുമായി പങ്കിടുകയുണ്ടായി.

പച്ചപ്പനം തത്തേ… പുന്നാര പൂമുത്തേ എന്ന പാട്ടിന്റെ ഷൂട്ടിംഗിനിടയില്‍ തന്റെ കാല്‍ നഖത്തിനു പരിക്കേറ്റ സംഭവമാണ് സംവൃത പങ്കുവച്ചത്. ‘പാടത്ത് നൃത്തം ചെയ്യുന്നതിനിടയില്‍ എന്റെ കാല്‍വിരലിലെ നഖത്തിന് പരിക്കേറ്റു. സെറ്റില്‍ ഞാന്‍ രക്തം ചിന്തിയതിനാല്‍, ആ ഗാനം ഹിറ്റാകുമെന്ന് ക്രൂ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു സംവൃത പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഈ ഒന്നിക്കല്‍ ‘സാഗര്‍ ഏലിയാസ് ജാക്കി’ രണ്ടാം ഭാഗത്തിനല്ല !

വലിയൊരു ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മോഹന്‍ലാലും…

2 hours ago

ഓപ്പറേഷന്‍ സിന്ദൂറില്‍ ലജ്ജ; നടി ആമിന നിജാമിനെതിരെ വിമര്‍ശനം, പാക്കിസ്ഥാനില്‍ പോ !

പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി 'ഓപ്പറേഷന്‍ സിന്ദൂര്‍' പ്രത്യാക്രമണം…

2 hours ago

മക്കളുടെ 28 ചടങ്ങ് പോലും നടത്തിയിട്ടില്ല: സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

8 hours ago

ഛോട്ടാ മുംബൈ വീണ്ടും വരുന്നു

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ്…

8 hours ago

സിംഗിളല്ല, കമ്മിറ്റഡ് ആണെന്ന് നസ്ലന്‍

ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് നശ്ലന്‍. 2019ല്‍ തണ്ണീര്‍…

8 hours ago