Amina Nijam
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പ്രത്യാക്രമണം നടത്തിയ ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് നടി ആമിനാ നിജാം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആമിനയുടെ വിമര്‍ശനം.
‘ ഞാന്‍ ലജ്ജിക്കുന്നു, നിരവധി ചോദ്യങ്ങള്‍ക്കു ഇപ്പോഴും ഉത്തരം കിട്ടാതിരിക്കുമ്പോഴും, രാജ്യം അതിന്റെ സാമ്പത്തികാവസ്ഥയില്‍ ഏറ്റവും മോശപ്പെട്ട സാഹചര്യത്തില്‍ നില്‍ക്കുമ്പോഴും എന്റെ രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. യുദ്ധമോ കൊലപാതകങ്ങളോ സമാധാനം കൊണ്ടുവരില്ല എന്നത് ഓര്‍ക്കുക. ഞാന്‍ ഇതിനെ പിന്തുണയ്ക്കില്ല. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകള്‍ ശരിക്കും കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്,’ ആമിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ആമിന കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം രാജ്യം ഭീകരവാദികള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ അതിനെ അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിമര്‍ശകര്‍ ആമിനയോടു ചോദിക്കുന്നു. നടിയുടെ മതം പരാമര്‍ശിച്ച് പാക്കിസ്ഥാനിലേക്ക് പോകണമെന്നും ചില കമന്റുകള്‍ ഉണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി ഹാസന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര.…