ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു. 21-ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.
അഭിമുഖത്തില്‍ റിലേഷന്‍ഷിപ്പിനെ കുറിച്ചും ബ്രേത്തപ്പിനെ കുറിച്ചും ശ്രുതി ഹാസന്‍ സംസാരിച്ചതാണ് ഇപ്പോല്‍ വൈറലാവുന്നത്. ഇത്രയും കാലം കൊണ്ട് തന്നില്‍ എന്ത് മാറ്റമാണ് ഉണ്ടായത് എന്ന ചോദ്യത്തിന് സോറി പറയാന്‍ ശീലിച്ചു എന്ന് നടി പറഞ്ഞു. ഒന്നിനും കുറ്റബോധം തോന്നാത്ത ആളായിരുന്നു ഞാന്‍. അത് ഇപ്പോള്‍ മാറി. വളരെ വേണ്ടപ്പെട്ട ആരെയെങ്കിലും വാക്കുകള്‍ കൊണ്ട് അറിയാതെ ഞാന്‍ വേദനിപ്പിച്ചു എന്ന് മനസ്സിലാക്കിയാല്‍ സോറി പറയാന്‍ ഇപ്പോള്‍ ഞാന്‍ സമയം മാറ്റി വയ്ക്കാറുണ്ട്.
എത്രാമത്തെ ബോയ്ഫ്രണ്ടാണ് എന്നൊക്കെ ആളുകള്‍ കളിയാക്കി ചോദിക്കും. നിങ്ങളത് ഒരിക്കലും മനസ്സിലാക്കുന്നില്ല, നിങ്ങള്‍ക്കത് വെറുമൊരു നമ്പറാണ്, എന്നെ സംബന്ധിച്ച് എത്ര തവണ ഞാന്‍ പ്രണയത്തില്‍ പരാജയപ്പെട്ടു എന്ന തിരിച്ചറിവാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ചെറിയ വേദനയുണ്ട് എങ്കിലും വലിയ രീതിയില്‍ അത് എന്നെ ബാധിച്ചിട്ടില്ല. പ്രണ ബന്ധം ബ്രേക്കപ് ആയതില്‍ ഒരാളെയും ഞാന്‍ കുറ്റപ്പെടുത്താനും ആഗ്രഹിക്കുന്നില്ല. എനിക്ക് എന്നെ തിരിച്ചറിയാന്‍ സാധിച്ചു എന്നതിനപ്പുറം റിലേഷന്‍ഷിപ്സ് എന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല- ശ്രുതി ഹാസന്‍ പറഞ്ഞു
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…