Categories: latest news

ലക്ഷ്മി പ്രിയയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നമെന്ത്?

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ബിഗ് ബോസില്‍ ഒരു പ്രധാന മത്സരാര്‍ത്ഥിയായിരുന്നു താരം. അതില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു.

സിനിമയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2005ല്‍ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ താരം വിവാഹമോചിതയാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ലക്ഷ്മിയുടെ ഫേസ്ബുക്കിലൂടെ താനും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിയുകയാണെന്ന തരത്തില്‍ ഒരു നീണ്ട കുറിപ്പ് പ്രത്യക്ഷപ്പെട്ടു. രണ്ടാളും തമ്മിലുള്ള വൈകാരിക പ്രശ്നമാണ് വേര്‍പിരിയാന്‍ കാരണമെന്നും സൂചിപ്പിച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ച് അധികം വൈകും മുന്‍പ് തന്നെ ലക്ഷ്മി അത് ഡിലീറ്റ് ചെയ്ത് കളയുകയും ചെയ്തു. എന്നാല്‍ പലയിടങ്ങളിലും അതിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ താരദമ്പതിമാരുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്ന പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായി. മാത്രമല്ല യൂട്യൂബ് ചാനലുകാര്‍ ഈ വിഷയം ഏറ്റെടുത്തതോടെ പല അഭിപ്രായങ്ങളും ചൂണ്ടിക്കാണിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ലക്ഷ്മിയുടെ ഭര്‍ത്താവ് ജയ് ദേവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റും ഇതിന് താഴെ ആരാധകര്‍ക്ക് നല്‍കിയ വിശദീകരണവും ചര്‍ച്ചയാവുകയാണ്. ‘എനിക്ക് തോന്നുന്നു നമുക്കൊക്കെ ചൂണ്ടിപ്പറയാന്‍ ഒരു അഛനും അമ്മയും ഉണ്ടായത് അക്കാലത്ത് ഇവിടെ മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നത് കൊണ്ടാണ്…’ എന്നാണ് ജയ് ദേവ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

നാലാം ക്ലാസില്‍ വെച്ചാണ് ഇനി വളരില്ലെന്ന് മനസിലാക്കിയത്: പക്രു

മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ്…

2 hours ago

എന്റെ വേദന ആര്‍ക്കും മനസിലാകുന്നില്ല: ശ്രുതി ഹാസന്‍

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

2 hours ago

കൂട്ടായി ചീരുവിന്റെ ഓര്‍മ്മകളുണ്ട്: മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്.…

2 hours ago

സാരിയില്‍ കിടിലനായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago