Categories: latest news

എന്റെ ജീവിതം ഞാന്‍ സന്തോഷത്തോടെ ജീവിക്കും; സമീറ റെഡ്ഡി പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സമീറ റെഡ്ഡി. 1997-ല്‍ ഗസല്‍ ഗായകന്‍ പങ്കജ് ഉദാസിന്റെ ‘ഔര്‍ ആഹിസ്ത’ എന്ന മ്യൂസിക് വീഡിയോയിലാണ് റെഡ്ഡി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2000-കളുടെ തുടക്കത്തില്‍ ശരവണ സുബ്ബയ്യയുടെ തമിഴ് ചിത്രമായ സിറ്റിസണ്‍ എന്ന ചിത്രത്തിലൂടെയാണ് അവര്‍ ഒരു നടിയായി അരങ്ങേറ്റം കുറിക്കാന്‍ ഉദ്ദേശിച്ചിരുന്നത് , പക്ഷേ ഒടുവില്‍ അത് അവതരിപ്പിച്ചില്ല. ബോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും 2002-ല്‍ പുറത്തിറങ്ങിയ മെയ്ന്‍ ദില്‍ തുജ്‌കോ ദിയ എന്ന ഹിന്ദി ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു . 2004-ല്‍, അനില്‍ കപൂര്‍ , ആദിത്യ പഞ്ചോളി , കൊയ്ന മിത്ര എന്നിവര്‍ക്കൊപ്പം മുസാഫിറില്‍ അഭിനയിച്ചു .

വാരണം ആയിരം എന്ന ചിത്രത്തിലൂടെ റെഡ്ഡിക്ക് ദക്ഷിണേന്ത്യയില്‍ വലിയൊരു ആരാധകവൃന്ദം ഉണ്ടായി . സമീറ ദി സ്ട്രീറ്റ് ഫൈറ്റര്‍ എന്ന സ്വന്തം വീഡിയോ ഗെയിം സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യന്‍ നടി കൂടിയാണ് റെഡ്ഡി. 2012-ല്‍ മിസ് ശ്രീലങ്ക ഓണ്‍ലൈന്‍ മത്സരത്തിന്റെ വിധികര്‍ത്താവായിരുന്നു റെഡ്ഡി.

ഇപ്പോള്‍ സമീറ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. തന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷനെ കുറിച്ച് ഒരു അവാര്‍ഡ് ഷോയില്‍ സമീറ റെഡ്ഡി സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ചെറുപ്പത്തില്‍ വളരെയധികം തടിയുള്ള ഛബ്ബിയായിട്ടുള്ള പെണ്‍കുട്ടിയായിരുന്നു സമീറ റെഡ്ഡി. മെലിഞ്ഞ സുന്ദരിയായി, വാരണം ആയിരത്തില്‍ കണ്ട ആ ലുക്കിലേക്ക് ഞാന്‍ എത്തും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതായിരുന്നില്ല. എന്റെ മാറ്റം എനിക്ക് തന്നെ അത്ഭുതമായിരുന്നു. എന്നില്‍ ഒറു കോണ്‍ഫിഡന്‍സ് ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ എത്രമാത്രം പ്രയാസപ്പെട്ടു എന്നതിന് തെളിവായിരുന്നു അത്. പിന്നീട് അവിടെ നിന്ന് വീണ്ടുമൊരു മാറ്റം. പ്രസവ ശേഷം ശരീര വണ്ണം കൂടി, അതുവരെ സൗന്ദര്യത്തെ പ്രശംസിച്ചവര്‍, കുറ്റപ്പെടുത്താനും കളിയാക്കാനും തുടങ്ങി. ആളുകളുടെ സമീപനം എത്രപെട്ടന്ന് മാറുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. പിന്നീട് ഞാന്‍ ഓര്‍ത്തും ആള്‍ക്കാര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, എന്റെ ജീവിതം ഞാന്‍ സന്തോഷത്തോടെ ജീവിയ്ക്കും എന്ന്. എന്റെ ശരീരത്തെ സ്വയം സ്നേഹിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തി എന്നും സമീറ പറഞ്ഞു.

ജോയൽ മാത്യൂസ്

Published by
ജോയൽ മാത്യൂസ്

Recent Posts

മഞ്ജു ഒരു നേര്‍ച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

17 hours ago

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചാല്‍ എന്ത് ലഭിക്കും; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

17 hours ago

ചിലപ്പോള്‍ എനിക്ക് എന്റെ അഭിനയം ഇഷ്ടമല്ല; കനി കുസൃതി

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…

17 hours ago

സൂര്യയുടെ പിറന്നാള്‍ ആഘോഷമാക്കി ജ്യോതിക

മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…

17 hours ago

ബന്ധങ്ങളെല്ലാം എന്നെ വേദനിപ്പിച്ചു; നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…

17 hours ago

മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

23 hours ago