Asif Ali
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്.
രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ ഇദ്ദേഹം നായകനായി. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. ഈ സിനിമകള്‍ വന്‍ വിജയങ്ങളുമായിരുന്നു
ഇപ്പോള്‍ തനിക്ക് പരിക്ക് പറ്റിയ സമയത്തെക്കുറിച്ച് പറയുകയാണ് താരം. ടിക്കി ടാക്ക എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് തനിക്ക് അപകടമുണ്ടാവുന്നത്. ഫൈറ്റ് സീനിനിടെ ചാടുമ്പോള്‍ സ്ലിപ് ആയി വീണൂ. ഇടത് കാല്‍മുട്ടിലെ ലിഗ്മെന്റുകള്‍ പൊട്ടിപ്പോയി. സര്‍ജറിയും വിശ്രമവും ഫിസിയോ തെറാപ്പിയുമൊക്കെയായി അഞ്ച് മാസത്തോളം മാറി നില്‍ക്കേണ്ടി വന്നു. അപ്പോഴാണ് പരിക്കിന്റെ കാഠിന്യം മനസിലാകുന്നത്. ഫുള്‍ടൈം വീട്ടില്‍ നില്‍ക്കാമെന്ന സന്തോഷത്തിലാണ് ആ ദിവസങ്ങള്‍ തുടങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞതോടെ ടെന്‍ഷനായി തുടങ്ങി. ലൊക്കേഷന്‍ വല്ലാതെ മിസ് ചെയ്യുന്നു. ആ സമയത്ത് വിനീത് ശ്രീനിവാസനും വൈശാഖും വീട്ടില്‍ വന്നു. സംസാരത്തിനിടെ ടെന്‍ഷന്‍ മനസിലാക്കിയ വിനീത് ലൊക്കേഷനിലേക്ക് ക്ഷണിച്ചു. ലൊക്കേഷനില്‍ കുറച്ച് നേരം വന്നിരിക്കൂ, കഥാപാത്രം എന്നൊന്നും കരുതേണ്ട എന്നാണ് പറഞ്ഞത്. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സര്‍ജറി ചെയ്തത് കൊണ്ട് എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായത് കൊണ്ട് ഇരിക്കുന്ന രീതിയിലാണ് ആ രംഗം ചിത്രീകരിച്ചത്. അന്ന് വീല്‍ചെയറിലാണ് ലൊക്കേഷനിലെത്തിയതെന്നും ആസിഫ് പറയുന്നു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില് ഇടംപിടിച്ച മിന്നും…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി…
ചുരുക്കം സിനിമള്കൊണ്ട് ആരാധകര്ക്ക് ഇഷ്ടപ്പെട്ട താരമാണ് വിനയ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സമീറ റെഡ്ഡി.…