ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു
21ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.
ഇപ്പോള്‍ പ്രണയ ബന്ധത്തെക്കുറിച്ചാണ് താരം പറയുന്നത്. റിലേഷന്‍ഷിപ്പുകളില്‍ സ്വാധീനിക്കപ്പെടരുതായിരുന്നെന്ന് ഇന്ന് തോന്നാറുണ്ട്. വര്‍ഷങ്ങളായിട്ടും അതില്‍ മാറ്റം വന്നിട്ടില്ല. ഒരു ബന്ധത്തിലാകുമ്പോള്‍ പൂര്‍ണമായും അതിലേക്ക് കടക്കും. ഒഴിവാകുമ്പോള്‍ പൂര്‍ണമായും പുറത്തേക്ക് വരും. മുന്‍ ബന്ധങ്ങളില്‍ ഖേദമില്ല. നമ്മള്‍ക്കെല്ലാവര്‍ക്കും അപകടകാരിയായ ഒരു എക്‌സ് ഉണ്ടാകും. അത് മാറ്റി നിര്‍ത്തിയാല്‍ ഖേദങ്ങളില്ലാതെ ആ അദ്ധ്യായം അടയ്ക്കും. അതേസമയം തന്റെ പരമാവധി ആ ബന്ധത്തില്‍ ശ്രമിക്കുമെന്നും ശ്രുതി ഹാസന്‍ പറയുന്നു. ഇത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ആളുകള്‍ ചോദിക്കും. അവരെ സംബന്ധിച്ച് അതൊരു നമ്പറാണ്. പക്ഷെ എന്നെ സംബന്ധിച്ച് പ്രണയത്തില്‍ എന്റെ പരാജയങ്ങളുടെ എണ്ണമാണത് എന്നും ശ്രുതി പറയുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
സ്‌റ്റൈലിഷ് പോസുമായി ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…