വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍. പ്രമുഖ തമിഴ്നടനായ വിജയകുമാറിന്റെ മകള്‍ കൂടിയാണ് വനിത. ഒരു കാലത്ത് തമിഴ് സിനിമയിലും മലയാളം സിനിമയിലും നിറഞ്ഞു നിന്നിരുന്നു.
പത്തൊന്‍പത് വയസില്‍ അഭിനയിക്കാനെത്തി ശ്രദ്ധിക്കപ്പെട്ട വനിത ആദ്യ സിനിമ ഇറങ്ങിയ ഉടനെ തന്നെ നടന്‍ ആകാശിനെ പ്രണയിച്ച് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് മക്കളും നടിയ്ക്ക് ജനിച്ചു. എന്നാല്‍ വനിതയുടെ അമ്മയും പ്രമുഖ നടിയുമായ മഞ്ജുള മരണപ്പെട്ടതിന് പിന്നാലെ സ്വത്തിന്റെ കാര്യത്തില്‍ തര്‍ക്കമായി. വിജയ്കുമാറിന്റെ ബാക്കി മക്കളെല്ലാം ഒറ്റക്കെട്ടായി നിന്നപ്പോള്‍ അവരില്‍ നിന്നും വ്യത്യസ്തയായി പിതാവുമായി യുദ്ധത്തിനിറങ്ങിയത് വനിത മാത്രമായിരുന്നു. സ്വന്തം വീട്ടുകാരുമായിട്ടുള്ള പ്രശ്നങ്ങളാണെങ്കിലും ആകാശുമായിട്ടുള്ള ദാമ്പത്യത്തെയും ഇത് വല്ലാതെ ബാധിച്ചു. അങ്ങനെയാണ് താരങ്ങള്‍ ബന്ധം വേര്‍പിരിയുന്നത്. മകനെ ആകാശിന് നല്‍കി മകളുമായി ജീവിക്കാന്‍ തീരുമാനിച്ച വനിത ഇടയ്ക്ക് ഒരു ബിസിനസുകാരനുമായി ഇഷ്ടത്തിലായി. ആ ബന്ധത്തിലും നടിയ്ക്ക് ഒരു മകളുണ്ടായി. പക്ഷേ അവിടെയും പ്രശ്നങ്ങള്‍ ശക്തമായതോടെ വനിത വീണ്ടും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ജീവിക്കുന്നതിനിടയില്‍ റോബര്‍ട്ട് മാസറ്ററുമായി ഡേറ്റിംഗ് ആരംഭിച്ചു.അതും ഇടയ്ക്ക് പിരിയേണ്ടി വന്നെങ്കിലും സംവിധായകന്‍ പീറ്റര്‍ പോളിനെ വിവാഹം കഴിച്ച് വനിത വീണ്ടും ഞെട്ടിച്ചു.
ഇപ്പോള്‍ തന്റെ പുതിയ വിവാഹത്തെക്കുറിത്താണ് താരം പറയുന്നത്. ഞാന്‍ 40 വിവാഹങ്ങള്‍ ചെയ്യും. ഇതുവരെ നാലെണ്ണം പോലും കഴിച്ചിട്ടില്ല. ആരും വഞ്ചിതരാകരുത്. ഞാന്‍ ഇത്രയധികം വിവാഹങ്ങള്‍ ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസിലാകുന്നില്ല. അലേര്‍ട്ട് എന്ന സിനിമ സ്ത്രീകള്‍ക്കുള്ള സിനിമയാണെന്നും നടി ചൂണ്ടികാണിക്കുന്നു.
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് അനുമോള്‍. സോഷ്യല്‍…
മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ്…
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ…
ടിക്ക്ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…