Categories: latest news

അച്ഛന്‍ കൂടെ ഇല്ലാത്തതിന്റെ വിഷമം തനിക്കുണ്ട്: അനുമോള്‍ പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമീബയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്.

ഇപ്പോള്‍ അച്ഛനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്റെ വിജയങ്ങള്‍ കാണാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രിയപ്പെട്ട അച്ഛനൊപ്പമില്ലെന്നതാണത്. അനുവിന് ഏഴ് വയസ് പ്രായമുള്ളപ്പോഴാണ് അച്ഛന്റെ മരണം സംഭവിക്കുന്നത്. അതുവരെ അച്ഛനായിരുന്നു അനുവിന്റെ ലോകം. ഇപ്പോഴിതാ അച്ഛന്റെ വേര്‍പാട് സംഭവിച്ച് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അനു കുറിച്ച വാക്കുകളാണ് വൈറലാകുന്നത്.

എപ്പോഴും അച്ഛന്‍ ഒപ്പമുണ്ടെന്ന തോന്നലാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് അനു കുറിച്ചത്. നാട്ടിലെല്ലാവരുടേയും പറച്ചില്‍ എനിക്ക് അച്ഛന്റെ ഛായയും അനിയത്തിക്ക് അമ്മയുടെ ഛായയുമാണെന്ന്. അച്ഛന്റെ ഛായയാണെന്ന് ആര് പറഞ്ഞാലും എനിക്കിഷ്ടാ… ഞാനച്ഛന്‍ കുട്ട്യന്നെയാ… അച്ഛന്‍ ഭൂമീന്ന് പോയിട്ട് മൂപ്പത് വര്‍ഷമാവുണൂച്ചാലും എന്നാലിന്നും അച്ഛന്‍ എന്റെയടുത്ത് തന്നെയുണ്ട് എന്നും അനു പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

5 minutes ago

അതിസുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

44 minutes ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

48 minutes ago

ഒറ്റയ്ക്കാകും നേരം; ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

52 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി അഞ്ജന മോഹന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന മോഹന്‍.…

55 minutes ago

ട്രെന്‍ഡി ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

58 minutes ago