Kushbhu
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970 സെപ്റ്റംബര്‍ 29 നാണ് ഖുശ്ബുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 52 വയസ്സാണ് പ്രായം. നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു. നഖാത് ഖാന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചു.
ഇപ്പോള്‍ തന്റെ പിതാവിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. അഭിനയിക്കാന്‍ വന്നതിന് ശേഷം അച്ഛന്റെ മുന്‍കോപം കാരണം ഹിന്ദി സിനിമയില്‍ നിന്നും തുടര്‍ച്ചയായി നഷ്ടങ്ങളാണ് സംഭവിച്ചത്. മോശം സിനിമകളില്‍ അഭിനയിച്ചതോടെ എനിക്ക് മാര്‍ക്കറ്റ് വാല്യൂ ഇല്ലാതെയായി. അന്ന് കേവലം പതിനഞ്ച് വയസ് മാത്രമേ തനിക്കുള്ളുവെന്നാണ് ഖുശ്ബു പറയുന്നത്. ഇതോട് കൂടിയാണ് തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. അതെന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ശരിയായ തീരുമാനമായി. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി തെന്നിന്ത്യന്‍ ഭാഷ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചെന്നൈയിലെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീടാണ് എന്റെ അച്ഛന് മുംബൈയില്‍ മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന് അറിഞ്ഞത്. അത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് അച്ഛനെ കാണുന്നത് പോലും ഇഷ്ടമല്ലായിരുന്നു.
എന്റെ ചെറുപ്പം മുതല്‍, അച്ഛന്‍ അമ്മയെ അടിക്കുകയും ചീത്ത പറയുകയും ചെയ്യുമായിരുന്നു. എന്റെ സഹോദരങ്ങളെ രക്തം വരുന്നത് വരെ അടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അങ്ങനെ അമ്മയെ അടിക്കുന്നതിനിടെ അച്ഛന്റെ കൈ തടഞ്ഞിട്ട് ഇനി എന്റെ അമ്മയുടെ മേലില്‍ കൈ വെക്കരുതെന്ന് എന്റെ ഇളയസഹോദരന്‍ അച്ഛനോട് പറഞ്ഞു. അമ്മ നേരിട്ട ക്രൂരതകള്‍ കണ്ട് താനൊത്തിരി കരഞ്ഞിട്ടുണ്ടെന്നും ഖുശ്ബു പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാള സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ച…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ചുരുക്കം…
എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്‍ട്ടിന്‍.ഇന്‍സ്റ്റഗ്രാമിലാണ്…