Categories: latest news

എനിക്ക് മഹാരോഗം ഇല്ല: ആലീസ് പറയുന്നു

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.

തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.

തന്നെക്കുറിച്ച് ഒരു യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയ്‌ക്കെതിരെ പ്രതികരിക്കുകയാണ് താരം. നായ്ക്കളെ വളരെ ഇഷ്ടമുള്ളയാളാണ് ആലീസ്, പക്ഷെ ഇപ്പോള്‍ നായയെ തൊടാന്‍ പോലും സാധിക്കാത്ത ദുരവസ്ഥ ആണെന്നാണ് വീഡിയോയില്‍ പറയുന്നുണ്ട്. ആലീസിന് അപൂര്‍വ്വം ചിലര്‍ക്ക് വരുന്ന രോഗമാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ആലീസിന് അലര്‍ജിയാണ്. അതിനാല്‍ വളര്‍ത്തു നായയുടെ അടുത്ത് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനുള്ള തന്റെ പ്രതികരണമാണ് ആലീസ് വീഡിയോയിലൂടെ നടത്തിയിരിക്കുന്നത്. ആദ്യം വീഡിയോ കണ്ടപ്പോള്‍ സംഭവം എന്താണെന്ന് മനസിലായില്ല. ഒന്ന് റീവൈന്‍ഡ് ചെയ്തു നോക്കിയെന്നാണ് ആലീസ് പറയുന്നത്. അപ്പോഴാണ് ഒരു മാസം മുമ്പ് ഒരു റീല്‍ ഇട്ടത് ഓര്‍മ്മ വന്നത്. പണ്ട് മുതലേ അലര്‍ജിയുടെ പ്രശ്നമുണ്ട്. പൊടിയൊന്നും പറ്റില്ല. അതിന്റെ കൂടെ സേറയുടെ അടുത്ത് കളിക്കുമ്പോള്‍ അലര്‍ജി കൂടാന്‍ തുടങ്ങി. അതുമായി ബന്ധപ്പെട്ട് ഒരു റീല്‍ ഇട്ടിരുന്നുവെന്നാണ് ആലീസ് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

8 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago