Categories: latest news

എന്റെ നിറം മാറ്റത്തിന്റെ കാരണം; അമൃത പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്. ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്

അമൃത പങ്കിട്ട ഏറ്റവും പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്റെ പഴയ ഫോട്ടോകളൊക്കെ കണ്ട് ഇതെങ്ങനെയാണ് മാറിയത് എന്ന് കുറേപേര്‍ ചോദിച്ചത്. ഇത്ര നന്നായി വെളുത്തതിന്റെ കാരണം ചോദിച്ചുള്ള മെസേജുകള്‍ ഇപ്പോഴും വരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 10 മെസേജ് എങ്കിലും ഇതേക്കുറിച്ച് ചോദിച്ച് വരുന്നുണ്ട്. അങ്ങനെയാണ് ഈയൊരു വീഡിയോ ചെയ്യാമെന്ന് കരുതിയത്. മെജോറിറ്റി ആള്‍ക്കാരും സംസാരിക്കുന്നത് ഗ്ലൂട്ടാത്തയോണിനെക്കുറിച്ചാണ്. എവിടെയായിരുന്നു, എത്രയെണ്ണം എടുത്തു, എത്ര കാശായി എന്നൊക്കെയാണ് ചോദ്യങ്ങള്‍. പുതിയ വീഡിയോയിലൂടെയായി എല്ലാം വിശദീകരിച്ചിരിക്കുകയാണ് അമൃത. എട്ടൊന്‍പത് വര്‍ഷം മുന്‍പുള്ള ഫോട്ടോസാണ് നിങ്ങള്‍ കണ്ടിട്ടുള്ളത്. അന്ന് എനിക്ക് സ്‌കിന്‍ കെയറിനെക്കുറിച്ച് കാര്യമായി ഒന്നും അറിയാത്ത സമയമാണ്.

അതേക്കുറിച്ച് പറഞ്ഞ് തരാനും ആളില്ല. അതിനുള്ള സാമ്പത്തികവുമില്ല. സ്‌കിന്‍ കെയര്‍ പ്രൊഡക്ടിനെക്കുറിച്ചൊന്നും എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. ഇന്‍ഡസ്ട്രിയില്‍ വന്ന സമയത്താണ് ഗ്ലൂട്ടാത്തയോണിനെക്കുറിച്ച് പഠിക്കുന്നത്.എനിക്ക് അത്രയും കളറില്ല, ഞാന്‍ ഗ്ലൂട്ടാത്തയോണ്‍ എടുത്തിട്ടില്ലെന്നും ഇടയ്ക്കൊരു വീഡിയോയില്‍ ഞാന്‍ പറഞ്ഞിരുന്നു. സ്‌കിന്‍ കെയര്‍ കൃത്യമായി ചെയ്താല്‍ തന്നെ റിസല്‍ട്ടുണ്ടാവും. നല്ല മാറ്റം വരും. ഫെയ്സ് വാഷും, സണ്‍ സ്‌ക്രീനുമൊക്കെ കൃത്യമായി ഉപയോഗിക്കണം. ഇതിനപ്പുറം ഒരു ഗ്ലൂട്ടാത്തയോണ്‍ ട്രീറ്റ്മെന്റ് എടുത്താലും നല്ലതാണ് എന്നാണ് അമൃത പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

വിശ്രമം നീളുന്നു; മമ്മൂട്ടി കേരളത്തിലെത്തുക മേയ് പകുതിയോടെ

നടന്‍ മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തുക മേയ് പകുതിയോടെ.…

1 hour ago

മഞ്ജു തനിക്ക് നല്ലൊരു സുഹൃത്തായിരുന്നു; ദിലീപ് പറഞ്ഞത്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

3 hours ago

ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ റീച്ച് കുറയും എന്ന് പറഞ്ഞു: ടിനി ടോം

കോമഡിയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ടിനി…

3 hours ago

കല്യാണത്തോടെ എല്ലാം തീര്‍ന്നു എന്ന് കരുതരുത്: കാവ്യ മാധവന്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…

3 hours ago

വിവാഹ വാര്‍ഷിക ദിനത്തില്‍ ചിത്രങ്ങളുമായി ഐശ്വര്യ; വീണ്ടും ഒന്നിച്ചല്ലോ എന്ന് ആരാധകര്‍

ഭാഷാ വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ്…

3 hours ago