തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് തൃഷ സംസാരിക്കുന്നത്. അവിവാഹിതയാണ് തൃഷ. ഒപ്പം നായികമാരായി തിളങ്ങിയ മിക്ക നടിമാരും വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും തൃഷയ്ക്ക് ഇതിന് താല്‍പര്യമില്ല. വിവാഹമല്ല ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് തൃഷ ഉറച്ച് വിശ്വസിക്കുന്നു. നേരത്തെ വിവാ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഒന്നിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് തുടക്കത്തിലേ വ്യക്തമായതോടെ വിവാഹത്തില്‍ നിന്ന് നടി പിന്മാറി.
സമകാലീനരായ മിക്ക നടിമാരും വിവാഹം ചെയ്‌തെങ്കിലും ഈ പിയര്‍ പ്രഷര്‍ തൃഷയെ ബാധിക്കുന്നേയില്ല. നടി കഴിഞ്ഞ ദിവസം വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടി ഇതിന് ഉദാഹരണമാണ്. വിവാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹം നടന്നാലും നടന്നില്ലെങ്കിലും തനിക്ക് കുഴപ്പമില്ലെന്നാണ് തൃഷ പറയുന്നത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടി…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ അയ്യപ്പന്‍.…