വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹം ഇല്ലാതായിട്ട് ഇപ്പോള്‍ മൂന്നുമാസം കഴിഞ്ഞു. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
ഇപ്പോള്‍ സുധിയെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ രേണു. സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോഴിതാ സുധിയുടെ ഭാര്യയും അഭിനേത്രിയുമായ രേണുവിനെ കുറിച്ച് ലക്ഷ്മി നക്ഷ്ത്ര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അടുത്തിടെയായി രേണു ചെയ്യുന്ന റീല്‍ വീഡിയോകളും ഫോട്ടോകളും വൈറലാവുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. രേണു ?ഗ്ലാമറസായി വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിന് എതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം ലക്ഷ്മി നക്ഷ്ത്രയോട് മീഡിയ ചോദിച്ചപ്പോഴാണ് തന്റെ അഭിപ്രായം ലക്ഷ്മി പറഞ്ഞത്. രേണുവിന്റെ ജീവിതത്തെ കുറിച്ചും അവരുടെ ഇഷ്ടങ്ങളെ കുറിച്ചും കമന്റ് പറയാന്‍ താല്‍പര്യമില്ലെന്നും ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളല്ലേയെന്നുമാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. അവരുടെ ലൈഫ് അവരുടെ ഇഷ്ടം അവ?രുടെ റൂള്‍സ്. അതേ കുറിച്ച് നിങ്ങള്‍ അവരോട് ചോദിച്ചാല്‍ നിങ്ങളാരായെന്ന് അവര്‍ നിങ്ങളോട് ചോദിക്കും. എന്തിനാണ് വെറുതെ… അവര്‍ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ എന്നും ലക്ഷ്മി പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടി…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ അയ്യപ്പന്‍.…