Categories: latest news

അവന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്; വൈകാരികമായി സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

അടുത്തിടെ ഒരു അവാര്‍ഡ് ഷോയില്‍ അങ്ങനെ ഒരു ബന്ധത്തെ കുറിച്ച് സമാന്ത സംസാരിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. നടന്‍ രാഹുല്‍ രവീന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് പറയുമ്പോള്‍ സമാന്ത ഇമോഷണലാവുകയായിരുന്നു. ഗായിക ചിന്മയിയുടെ ഭര്‍ത്താവ് കൂടെയാണ് രാഹുല്‍ രവീന്ദ്രന്‍. തനിക്ക് സൗഹൃദത്തിനപ്പുറമുള്ള സഹൗദരനാണെന്നാണ് സമാന്ത പറഞ്ഞത്.ഈ കഴിഞ്ഞ ഒന്നര വര്‍ഷം ഞാന്‍ ഒട്ടും വയ്യാത്ത അവസ്ഥയിലായിരുന്നു. അവസാനത്തെ എട്ട് മാസം എന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ രാഹുല്‍ വീട്ടില്‍ വരും, എനിക്കൊപ്പം നില്‍ക്കും, എന്നെ പരിഗണിക്കും. അപ്പോള്‍ എനിക്ക്എല്ലാ കാര്യങ്ങളും മാനേജ് ചെയ്യാന്‍ സാധിക്കും. ഈ ബന്ധത്തെ എന്ത് പറയണം എന്ന് എനിക്ക് അറിയില്ല, എന്റെ സഹോദരനാണ്, എന്റെ കുടുംബമാണ്, എന്റെ ചോരയാണ്- സമാന്ത പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

13 hours ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago