Categories: latest news

നസ്രിയയ്ക്ക് എന്ത് പറ്റി; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെ നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.

ഇപ്പോള്‍ താരത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡയയിലെ ചര്‍ച്ചാ വിഷയം. ആരാധകരെ ആശങ്കയിലാക്കുകയാണ് നടി നസ്രിയ നസീമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. താന്‍ മാനസികമായി ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ചലഞ്ചിം?ഗ് ആയ ഘട്ടമായതിനാലാണ് കുറച്ച് നാളുകളായി കോളുകള്‍ എടുക്കാത്തതും മെസേജുകള്‍ക്ക് മറുപടി നല്‍കാത്തതെന്നും നസ്രിയ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ കുറേ നാളുകളായി നസ്രിയ നസീം സജീവമായിരുന്നില്ല. എന്താണ് താന്‍ നേരിടുന്ന പ്രശ്‌നമെന്ന് നസ്രിയ പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമല്ല.

വ്യക്തിപരമായ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളായിരിക്കും നസ്രിയ നസീമിനെ ഇപ്പോള്‍ അലട്ടുന്നതെന്ന് അഭിപ്രായമുണ്ട്. സൂക്ഷ്മ ദര്‍ശിനിയിലെ നസ്രിയ നസീമിന്റെ പ്രകടനം കൈയ്യടി നേടിയിരുന്നു. തുടരെ സിനിമകള്‍ ചെയ്യാന്‍ നസ്രിയ തയ്യാറല്ല. ഇഷ്ടപ്പെടുന്ന കഥകള്‍ വരുമ്പോള്‍ മാത്രം നടി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി സാധിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…

3 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ വെറൈറ്റി ലുക്കുമായി ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര.…

4 hours ago

അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

4 hours ago

ഗ്ലാമറസ് പോസുമായി ദീപ്തി സതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി.…

4 hours ago