ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.
1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 28 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ജീവിതത്തില്‍ കല്യാണം ഒരു പ്രധാനകാര്യമാണെന്നും കറക്ട് ആയിട്ടുള്ള ഒരാളെ കിട്ടിയാല്‍ കല്യാണം കഴിക്കുമെന്നും താരം പറയുന്നു. അമ്മൂമ്മ ഇപ്പോഴും തന്നോട് കല്യാണക്കാര്യം പറയാറുണ്ടെന്നും അത് അത്ര ചെറിയ കാര്യമായി താന്‍ കാണുന്നില്ലെന്നും നടി പറയുന്നു. സോഷ്യല്‍ പ്രഷറിന്റെ പുറത്താണ് വീട്ടുകാര്‍ കല്യാണത്തിന് നിര്ബന്ധിക്കുന്നതെന്നും നമിത പറയുന്നു.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…