Categories: latest news

കോടികള്‍ സമ്പാദിക്കാന്‍ സാധിക്കുമായിരുന്നു, പക്ഷേ ഞാന്‍ നോ പറഞ്ഞു: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്‌സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

ഇപ്പോള്‍ അസുഖത്തിന് ശേഷമുള്ള തന്റെ ജീവിതമാണ് താരം പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അസുഖം ബാധിച്ച് വീട്ടിലിരുന്ന സമയത്ത് പല മള്‍ട്ടിനാഷണല്‍ ബ്രാന്‍ഡുകളും അവരുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ എന്നെ സമീപിച്ചു. നല്ല പ്രശസ്തിയും അംഗീകാരവും ലഭിക്കുമെന്ന് എനിക്കും അറിയാം. മുന്‍പും ഈ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇത്തരം ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ എനിക്ക് കോടികള്‍ സമ്പാദിക്കാമായിരുന്നു. പക്ഷേ ഞാന്‍ അതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ചില ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായി. അതില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ആയതിനാല്‍, ഞാന്‍ അത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നൊരു തീരുമാനമെടുത്തു. ഇന്നത്തെ കാലത്ത്, ഒരു ഉല്‍പ്പന്നം പ്രചരിപ്പിക്കുന്നതിന് മുമ്പ് കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരുടെയെങ്കിലും കണ്ട് അവരുടെ കൂടെ അനുമതി വാങ്ങിക്കണം എന്നും സാമന്ത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അയാളുടെ വികൃതി ഞാനും കണ്ടതാണ്; ഷൈനിക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

16 hours ago

പബ്ലിക്കിന് മുമ്പില്‍ എന്തും പറയാമോ? ദിയയ്ക്ക് വീണ്ടും വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

16 hours ago

അവന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്; വൈകാരികമായി സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

18 hours ago

ഫഹദുമായി പിരിയുകയാണെന്ന് പറയരുത്; നസ്രിയയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…

18 hours ago

20 കിലോ കുറച്ച് ഞെട്ടിക്കുന്ന മേക്കോവറുമായി ഖുശ്ബു video

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

18 hours ago