ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു.
അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്. അശ്വിന്‍ ഫിലിപ്പ് എന്നാണ് മിയയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസുകാരനാണ് ഇദ്ദേഹം. ഇവര്‍ക്ക് ഒരു മകനുമുണ്ട്. ഇപ്പോള്‍ തന്റെ നൃത്തത്തെ ട്രോളിയവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മിയ. തിരുനക്കര ക്ഷേത്രോല്‍സവത്തോടനുന്ധിച്ച് നടിയുടെ നൃത്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് വന്‍തോതില്‍ ട്രോളുകളും വന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കാണ് ഇന്‍സ്റ്റഗ്രാമിലൂടെ നടി മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
‘രണ്ട് മണിക്കൂര്‍ നീണ്ട നൃത്തപരിപാടിയായിരുന്നു. പരിപാടി കവര്‍ ചെയ്ത മീഡിയയുടെ ക്യാമറകള്‍ കേടുവന്നതിനാല്‍ അവസാത്തെ അഞ്ചുമനിറ്റ് മാത്രമാണ് ക്യമാറയില്‍ കിട്ടിയൊള്ളൂ എന്ന് തോന്നുന്നും. ഒരു പരിപാടി കവര്‍ ചെയ്യുമ്പോള്‍ മിനിമം റെക്കോര്‍ഡിങ് വര്‍ക്കാവുന്ന ക്യാമറയെങ്കിലും എടുക്കേണ്ടേ. ട്രോളന്മാര്‍ കഷ്ടപ്പെടുകയാണ് ഒരേ വീഡിയോയില്‍ നിന്നും വ്യത്യസ്തമായ കണ്‍ടെന്റ് ഉണ്ടാകുവാന്‍,’ പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാന്‍ പരിപാടിയിലെ കുറച്ച് ഭാഗങ്ങള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതല്‍ കൂടുതല്‍ ഊര്‍ജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു ട്രോളുകള്‍ ഉണ്ടാക്കുക വില്‍ക്കുക.. റോയല്‍റ്റി ഒന്നും ഞാന്‍ ചോദിക്കുന്നില്ല.. കയ്യില്‍ വച്ചോളൂ ട്ടാ,’ എന്നാണ് മിയ കുറിച്ചത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്.…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ ബാലമുരളി.…