Categories: latest news

നിങ്ങള്‍ ഒരു രത്നമാണ്; അജിത്തിനെക്കുറിച്ച് പ്രിയാ വാര്യര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.

പുതുമുഖമായി അഭിനയിക്കാനെത്തിയ പ്രിയയ്ക്ക് അത്ര പ്രധാന്യമുള്ള കഥാപാത്രമൊന്നും സിനിമയില്‍ ഇല്ലായിരുന്നു.എന്നാല്‍ ആദ്യം പുറത്ത് വിട്ട പാട്ടിലെ ഒരു സീനില്‍ കണ്ണിറുക്കി കാണിക്കുന്നൊരു രംഗമുണ്ടായിരുന്നു. ഒരു വൈകുന്നേരം പാട്ട് റിലീസായി അന്ന് രാത്രി കൊണ്ട് തന്നെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലായി.

ഇപ്പോള്‍ അജിത്തിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. അജിത്തിനൊപ്പമാണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ അജിത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രിയ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. അജിത്തിന്റെ കടുത്ത ആരാധികയാണ് താനെന്നും പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഒരു ആരാധിക കൂടിയായ തനിക്ക് താങ്കളോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നാണ് പ്രിയ വാര്യര്‍ കുറിച്ചത്. ഗുഡ് ബാഡ് അഗ്ലിയുടെ ഷൂട്ടിങ് തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെ അജിത് നല്‍കിയ പരിഗണനയും സ്നേഹവും ഒരിക്കലും മറക്കില്ലെന്നും പ്രിയ പറയുന്നു. കുടുംബം, കാറുകള്‍, യാത്രകള്‍, റേസിങ് തുടങ്ങിയവയെ കുറിച്ച് സംസാരിക്കുമ്പോള്‍ താങ്കളുടെ കണ്ണുകളിലെ തിളക്കം എന്നെ അത്ഭുതപ്പെടുത്തി. തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം അജിത് സാറിനൊപ്പം അഭിനയിച്ചതാണെന്നും പ്രിയ കുറിച്ചു.

ജോയൽ മാത്യൂസ്

Recent Posts

സാമന്ത വീണ്ടും വിവാഹിതയാകുന്നു?

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

4 hours ago

അന്ന് തലനാരിഴയ്ക്കാണ് കാവ്യ രക്ഷപ്പെട്ടത്; ഷൂട്ടിംഗ് അനുഭവം

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…

5 hours ago

സിനിമയില്‍ ഒരു രൂപപോലും പ്രതിഫലം വാങ്ങിച്ചിട്ടില്ല: സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…

5 hours ago

കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കി തുടങ്ങിയപ്പോള്‍ ഭാര്യയോട് ബഹുമാനം തോന്നി: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

5 hours ago

ജീവിതത്തില്‍ നിന്നും അക്കാര്യം ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു: സൂര്യ മേനോന്‍

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…

6 hours ago

അതിസുന്ദരിയായി കല്യാണി പ്രിയദര്‍ശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

7 hours ago