Categories: latest news

കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കി തുടങ്ങിയപ്പോള്‍ ഭാര്യയോട് ബഹുമാനം തോന്നി: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ് ബേസില്‍ ജോസഫ്. ബേസില്‍ നായകനായ ജയ ജയ ജയ ജയഹേ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബേസിലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് മിന്നല്‍ മുരളി എന്ന സിനിമ.

തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപടി നല്ല സിനിമകളുടെ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിക്കാന്‍ ബേസിലിന് സാധിച്ചു..

ഇപ്പോള്‍ ഭാര്യയെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുമൊക്കെയാണ് താരം പറയുന്നത്. ഹോപ്പിന് ഒന്നര വയസ് കഴിഞ്ഞശേഷമാണ് എന്റെ അടുത്ത് എലിസബത്ത് മോളെ നിര്‍ത്തിയിട്ട് പോകാന്‍ തുടങ്ങിയത്. ആദ്യത്തെ പ്രാവശ്യം എലിസബത്തിന് നല്ല പേടിയുണ്ടായിരുന്നു. അവള്‍ക്ക് മാത്രമല്ല അവളുടെ അപ്പനും അമ്മയ്ക്കും എന്റെ അപ്പനും അമ്മയ്ക്കും ചേച്ചിക്കും എല്ലാം പേടിയായിരുന്നു. ഞാനും കൊച്ചും മാത്രമല്ല വീട്ടിലുള്ളു. രാത്രി കൊച്ച് എഴുന്നേറ്റാല്‍ ഇവന്‍ എന്ത് ചെയ്യും, കൊച്ചിനെ കുളിപ്പിക്കുമോ അങ്ങനെ എല്ലാമുള്ള ടെന്‍ഷനായിരുന്നു അവര്‍ക്ക്. ഞാനും കുഞ്ഞും ഒറ്റയ്ക്കായിരുന്നപ്പോള്‍ എല്ലാവരും നിരന്തരം വിളിക്കുമായിരുന്നു. രാത്രി മൂന്ന് മണിക്കൊക്കെ എഴുന്നേല്‍ക്കും. കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കി തുടങ്ങിയപ്പോഴാണ് ഭാര്യയോടുള്ള ബഹുമാനം അതോടെ കൂടി എന്നാണ് ബേസില്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

നിങ്ങള്‍ ഒരു രത്നമാണ്; അജിത്തിനെക്കുറിച്ച് പ്രിയാ വാര്യര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…

4 hours ago

സാമന്ത വീണ്ടും വിവാഹിതയാകുന്നു?

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

6 hours ago

അന്ന് തലനാരിഴയ്ക്കാണ് കാവ്യ രക്ഷപ്പെട്ടത്; ഷൂട്ടിംഗ് അനുഭവം

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…

6 hours ago

സിനിമയില്‍ ഒരു രൂപപോലും പ്രതിഫലം വാങ്ങിച്ചിട്ടില്ല: സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…

7 hours ago

ജീവിതത്തില്‍ നിന്നും അക്കാര്യം ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു: സൂര്യ മേനോന്‍

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…

7 hours ago

അതിസുന്ദരിയായി കല്യാണി പ്രിയദര്‍ശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

9 hours ago