Categories: Gossips

‘ബസൂക്ക’ ഹിറ്റടിക്കുമോ? റിലീസിനു മുന്‍പ് പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്ത്; കാത്തിരിക്കുന്നത് വന്‍ സര്‍പ്രൈസ്

മമ്മൂട്ടി ചിത്രം ബസൂക്കയുടെ പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്ത്. നാളെ ചിത്രം തിയറ്ററുകളിലെത്താനിരിക്കെയാണ് എക്‌സ്‌ക്ലൂസീവ് ആയി നടത്തിയ പ്രിവ്യു ഷോയ്ക്കു ശേഷം ചില അഭിപ്രായങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണ സിനിമയെന്നാണ് പ്രിവ്യു കണ്ട ചിലരുടെ അഭിപ്രായം. രണ്ടാം പകുതി വളരെ ത്രില്ലിങ് ആണെന്നും ക്ലൈമാക്‌സ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നും ചില അഭിപ്രായങ്ങളുണ്ട്. മമ്മൂട്ടി രണ്ട് ലുക്കുകളാണ് സിനിമയിലുള്ളത്. ഇതില്‍ രണ്ടാമത്തെ ലുക്ക് തിയറ്ററുകളില്‍ വലിയ ഞെട്ടലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ബസൂക്കയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

അടിമുടി പരീക്ഷണ സിനിമയായ ബസൂക്ക ഗെയിം ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു സൈക്കോപ്പാത്തിനു പിന്നാലെ മമ്മൂട്ടി നടത്തുന്ന യാത്രയാണ് ബസൂക്കയുടെ പ്രമേയം. നവാഗതനായ ഡീനോ ഡെന്നീസാണ് സംവിധാനം.

അനില മൂര്‍ത്തി

Recent Posts

നാല് വർഷത്തെ സ്നേഹം;വിവാഹ വാർഷികം ആഘോഷിച്ച് രാജേഷ് മാധവനും ദീപ്തിയും

നടനും സംവിധായകനുമായ രാജേഷ് മാധവനും ഭാര്യ ദീപ്തി…

1 hour ago

മലയാളിത്തനിമയിൽ തമിഴ് ഭംഗിയും; സൗപർണിക സുഭാഷിന്റെ പുത്തൻ ലുക്ക്

സാരിയും ആഭരണങ്ങളും മുല്ലപ്പൂവും ചേർന്ന മനോഹരമായ ലുക്കിൽ…

1 hour ago

സിനിമയിലേക്ക് സാറ ടെൻഡുൽക്കർ?

സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറ ടെൻഡുൽക്കറിന്റെ പുതിയ…

2 hours ago

ജിയോ ഹോട്സ്റ്റാറിൽ ‘അണലി’; പുതിയ അപ്‌ഡേറ്റുമായി സീരീസ്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളം…

11 hours ago

‘ഗോഡ്ഫാദർ’ പുതിയ രൂപത്തിൽ; സോഷ്യൽ മീഡിയയിൽ വൈറലായി എ.ഐ പോസ്റ്റർ

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘ഗോഡ്ഫാദർ’ പുതിയ…

11 hours ago

ഗ്ലാമറസ് ലുക്ക്; ശ്രിയ ശരണിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

നടി ശ്രിയ ശരണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

12 hours ago