Sheela
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ് ഷീല. കറുത്തമ്മയും കളിച്ചെല്ലമ്മയുമൊക്കെ ഷീല എന്ന അതുല്യ കലാകാരി മലയാളികള്‍ക്ക് സമ്മാനിച്ച അനശ്വര കഥാപാത്രങ്ങളാണ്. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും സിനിമാ മേഖലയയില്‍ സജീവ സാന്നിധ്യമാണ് ഷീല.
വളരെ ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്ത് കഴിവ് തെളിയിച്ച താരം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രിയായി മാറി. പതിമൂന്നാം വയസ്സില്‍ ഭാഗ്യജാതകം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.
ഇപ്പോള്‍ സിനിമാ ജീവിതത്തെക്കുറിച്ചാണ് താരം പറയുന്നത്. എനിക്ക് മലയാള സിനിമയില്‍ വന്നിട്ട് ഒരു ദുരനുഭവങ്ങളും ഇല്ല. തമിഴിലാണ് ഞാന്‍ ആദ്യം വന്നത്. പക്ഷെ തമിഴില്‍ നില്‍ക്കാനൊക്കില്ല. എന്റെ അമ്മ വളരെ സ്ട്രിക്റ്റാണ്. അത്രയും മനസിലാക്കിയാല്‍ മതി. മലയാളത്തില്‍ വന്നപ്പോള്‍ രണ്ട് കൈയും നീട്ടി എന്നെ സ്വീകരിച്ചു. മലയാള സിനിമ എന്റെ അമ്മയാണ്. എനിക്കും എന്റെ അമ്മയ്ക്കും ഇഷ്ടപെടാത്ത എല്ലാ കാര്യങ്ങളില്‍ നിന്നും മലയാള സിനിമ എന്നെ സംരക്ഷിച്ച് നിര്‍ത്തി. തമിഴില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. എന്നെ ഒരു മാദക നടിയാക്കി മാറ്റാന്‍ ശ്രമിച്ചു. അത് തനിക്കിഷ്ടമായിരുന്നില്ലെന്നും ഷീല വ്യക്തമാക്കി.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…