Categories: latest news

കുഞ്ഞില്ലാത്തവരെ അത് ചോദിച്ച് വിഷമിപ്പിക്കരുത് : അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട് എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അഭിരാമി. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമകളിലും അഭിരാമിക്ക് തിളങ്ങാനായി. മികച്ച അവസരങ്ങള്‍ ലഭിച്ച് കരിയറിന്‍െ ഏറ്റവും നിര്‍ണായക ഘട്ടതിതില്‍ നില്‍ക്കുമ്പോഴാണ് താരം സിനിമയോട് വിടപറഞ്ഞത്.

ഇനി സിനിമയിലേക്കില്ല എന്ന് ആരാധകര്‍ കരുതിയിരിക്കുമ്പോഴാണ് നടി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നത്. താരം ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. സ്വന്തമായി ഒരു കുഞ്ഞ് ജനിക്കാതായപ്പോഴാണ് താരം ദത്തെടുത്തത്.

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളോട് അതേ കുറിച്ച് നിരന്തരമായി ചോദിക്കരുതെന്ന് പറയുകയാണിപ്പോള്‍ നടി. പൊതുവെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ കാണുമ്പോള്‍ അതിന് പിന്നിലെ കാരണം അറിയാനുള്ള ശ്രമം നമുക്കിടയിലെ ആളുകള്‍ നടത്താറുണ്ട്. കല്യാണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിശേഷം ഒന്നുമായില്ലേയെന്ന ചോദ്യം നവദമ്പതികള്‍ നേരിടാറുണ്ട്. പൊതു ചടങ്ങുകളില്‍ നിന്ന് പോലും വിവാഹം, കുഞ്ഞുങ്ങള്‍ ജോലി എന്നിവയുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ കാരണം വിട്ടുനില്‍ക്കുന്നവരുമുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും നിരന്തരമായി ഇത്തരം ചോ?ദ്യങ്ങള്‍ ചോ?ദിച്ച് വിഷമിപ്പിക്കുന്നതിന് പകരം മറ്റുള്ളവരുടെ മനസ് മനസിലാക്കി പെരുമാറുന്നതാകും നല്ലതെന്നും അഭിരാമി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

13 hours ago

സാരിയില്‍ ക്യൂട്ടായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

13 hours ago

ക്യൂട്ട് ചിരിയുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

14 hours ago

ബീച്ചില്‍ തുള്ളിച്ചാടി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

14 hours ago

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago