Categories: latest news

സിസേറിയന്‍ കഴിഞ്ഞ് 28 ദിവസത്തിന് ശേഷം അഭിനയിക്കാന്‍ പോയി: ചന്ദ്ര ലക്ഷ്മണ്‍

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സീരിയലില്‍ മാത്രമല്ല നല്ല സിനിമളുടെ ഭാഗമാകാനും രണ്ടുപേര്‍ക്കും സാധിച്ചിട്ടുണ്ട്.

സീര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയയില്‍ രണ്ടുപേരും അഭിനയിച്ചിരുന്നു. അവിടെ വെച്ചാണ് രണ്ടുപേരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ചന്ദ്ര ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ഇപ്പോള്‍ തന്റെ പ്രസവത്തെക്കുറിച്ചാണ് താരം പറയുന്നത്. പ്രസവിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വരെ ഞാന്‍ ജോലി ചെയ്തിരുന്നു. എല്ലാവര്‍ക്കും അങ്ങനെ നടക്കണമെന്നില്ല. എനിക്കെല്ലാം വളരെ സന്തോഷമായിട്ടാണ് പോയത്. പിന്നെ ജോലി സ്ഥലത്തും ഭര്‍ത്താവ് കൂടെ തന്നെ ഉണ്ടായിരുന്നു. അതും എല്ലാവര്‍ക്കും കിട്ടുന്ന കാര്യമല്ല. അതുപോലെ വീട്ടുകാരുടെ സപ്പോര്‍ട്ടും എനിക്കൊപ്പം ഉണ്ടായിരുന്നു. അവസാന നിമിഷമാണ് സിസേറിയനാവുന്നത്. കുഞ്ഞിന്റെയും എന്റെയും ആരോഗ്യത്തെ ബാധിക്കരുത് എന്ന കാരണത്താലാണ് അങ്ങനൊരു തീരുമാനത്തിലേക്ക് എത്തുന്നത്. എനിക്ക് ബിപിയോ ഷുഗറോ മറ്റൊരു പ്രശ്നവും ഇല്ലായിരുന്നു.ഞാന്‍ വളരെ ആരോഗ്യവതിയായിരുന്നു. അവസാന നിമിഷത്തില്‍ ടെക്നിക്കലി സിസെക്ഷനാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതാണ് അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത്. അത് വേറൊരു തരം അനുഭവമായി. കുഞ്ഞ് ജനിച്ച് 28 ദിവസത്തിനുള്ളില്‍ ഞാന്‍ തിരിച്ച് വീണ്ടും ഷൂട്ടിങ്ങിന് കയറി എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഇരുപത് വയസ്സില്‍ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇപ്പോഴത്തെ ഇരുപത് വയസുള്ള പെണ്‍കുട്ടികള്‍ക്കില്ല; സുഹാസിനി

തമിഴകത്തിനും മലയാളികള്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ് സുഹാസിനി. തന്റെ…

6 hours ago

മഞ്ജു വാര്യരുടെ ആസ്തി അറിയാം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

6 hours ago

ബ്ലാക്കില്‍ അടിപൊളിയായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

9 hours ago

അടിപൊളി പോസുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

10 hours ago

അതിസുന്ദരിയായി അനാര്‍ക്കലി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago