ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോള്‍ റിയാസിന് മറുപടി നല്‍കുകയാണ് ആര്യ ബാബു. കഴിഞ്ഞ ദിവസം തന്റെ ബിസിനസിന്റെ രണ്ടാമത്തെ ഷോറൂമിന്റെ ഉദ്ഘാടനവും ആര്യ നടത്തി. നടന്‍ രമേഷ് പിഷാരടിയും ബിഗ് ബോസിലെ താരങ്ങളുമടക്കം ആര്യയുടെ സുഹൃത്തുക്കളെല്ലാം ഈ ചടങ്ങിലെത്തിയിരുന്നു. എന്നാല്‍ തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചല്ലെന്ന് പറഞ്ഞ് ആര്യയ്ക്കെതിരെ ബിഗ് ബോസ് താരം റിയാസ് സലീം രംഗത്ത് വന്നു. മാത്രമല്ല നടിയ്ക്കെതിരെ ഗുരുതരമായ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
ഇതിന് സഹോദരാ (നിങ്ങളെ അങ്ങനെ വിളിക്കുന്നതില്‍ തെറ്റുണ്ടോ എന്ന് എനിക്കറിയില്ല… പക്ഷേ നിങ്ങള്‍ ആരായാലും അതിനോടുള്ള എല്ലാ ബഹുമാനത്തോടെയും)… എല്ലാത്തരം ജീവജാലങ്ങളോടും എനിക്ക് അനുകമ്പയുണ്ട്, അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളോട് മാത്രമല്ല. എനിക്ക് നല്ലവരായ ആളുകളോട് ഞാന്‍ നല്ലവള്‍ തന്നെയാണ്, അവര്‍ എനിക്ക് നല്ലതല്ലെങ്കില്‍ പോലും അവരോട് നല്ല രീതിയില്‍ നില്‍ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നിങ്ങളെപ്പോലെ! കാരണം നിങ്ങള്‍ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയിലൂടെ എന്നെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു, ഞാന്‍ ഇത്രയും നാള്‍ ഞാന്‍ നിങ്ങളെ അവഗണിക്കുകയായിരുന്നു, ഭാവിയിലും അത് തന്നെ ചെയ്യും! പക്ഷേ ഇപ്പോള്‍ ഞാന്‍ നിങ്ങളെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ‘ഫോബിയ’ എന്നാല്‍ ഭയം എന്നാണ്! ആരും നിങ്ങളെ ഭയപ്പെടുന്നില്ല. നിങ്ങളുടെ മനോഭാവവും കാഴ്ചപ്പാടുകളും കണക്കിലെടുക്കുമ്പോള്‍, നിങ്ങള്‍ എന്നെക്കാള്‍ വളരെ അപകടകാരിയാണെന്ന് തോന്നുന്നു എന്നാണ് ആര്യ പറഞ്ഞത്.
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര വാസുദേവ്.…