Categories: latest news

സല്‍മാന്‍ ഖാന് ഐശ്വര്യയെ മര്‍ദ്ദിച്ചു; താരം അത് മറച്ചുവെച്ചു

ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു ഐശ്വര്യ റായിയുടേത്. താരത്തിന്റെ പ്രണയബന്ധങ്ങളാണ് എക്കാലത്തും ചൂടേറിയ ചര്‍ച്ചാവിഷയം. അങ്ങനെയൊന്നായിരുന്നു ഐശ്വര്യ-സല്‍മാന്‍ ഖാന്‍ ബന്ധവും ഐശ്വര്യ-വിവേക് ഒബ്രോയി ബന്ധവും. ഒരു ത്രികോണ പ്രണയകഥയാണ് ഇത്.

കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയ സമയത്താണ് ഐശ്വര്യയും സല്‍മാന്‍ ഖാനും പ്രണയത്തിലാകുന്നത്. 1999 മുതല്‍ 2001 വരെ സല്‍മാനും ഐശ്വര്യയും ഡേറ്റിങ്ങില്‍ ആയിരുന്നു. സല്‍മാന്റെ കുടുംബവുമായും ഐശ്വര്യക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരുടെയും വിവാഹത്തെ കുറിച്ച് പോലും അക്കാലത്ത് വീട്ടുകാര്‍ ആലോചിച്ചു. എന്നാല്‍ സല്‍മാന്റെ ടോക്സിക്ക് സ്വഭാവമാണ് ഐശ്വര്യയെ താരത്തില്‍ നിന്ന് അകറ്റിയത്. ബ്രേക്കപ്പിനു ശേഷവും സല്‍മാനെതിരെ ഐശ്വര്യ രംഗത്തെത്തിയിരുന്നു.

താരത്തെ സല്‍മാന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ഐശ്വര്യയും സല്‍മാനും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായ സമയത്ത് ഒരു ദിവസം ഐശ്വര്യയുടെ വീട്ടിലേക്ക് അര്‍ധ രാത്രി സല്‍മാന്‍ എത്തി. ഏറെ നേരം താരത്തിന്റെ വാതിലില്‍ മുട്ടി ബഹളമുണ്ടാക്കിയെന്ന് സല്‍മാനെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. പക്ഷെ ഐശ്വര്യ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കെട്ടിടത്തില്‍ നിന്നും ചാടുമെന്ന് സല്‍മാന്‍ ഭീഷണിപ്പെടുത്തിയെന്നു അയല്‍വാസികള്‍ പറയുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്ന് മണിയാണ്. തുടര്‍ച്ചയായി വാതിലില്‍ മുട്ടിയതോടെ സല്‍മാന്റെ കൈ മുറിഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഒടുവില്‍ വേറെ വഴിയില്ലാതെ ഐശ്വര്യ വാതില്‍ തുറന്നു. പിന്നീട് ഒരു അവാര്‍ഡ് ഷോയില്‍ ഐശ്വര്യ എത്തിയത് ഒടിഞ്ഞ കൈയ്യുമായിട്ടായിരുന്നു. കണ്ണില്‍ കറുത്ത വലിയ കണ്ണടയും ഉണ്ടായിരുന്നു. സല്‍മാന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് താരത്തിന് പരുക്കേറ്റതെന്നായിരുന്നു വാര്‍ത്തകള്‍.

ജോയൽ മാത്യൂസ്

Recent Posts

പല സുഹൃത്തുക്കളും സാമ്പത്തികമായി ഉപയോഗിച്ചു; ദിയ

ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണ ഭര്‍ത്താവിനെ നിയന്ത്രിക്കുന്നു, താഴ്ത്തിക്കെട്ടുന്നു,…

23 hours ago

ഞാന്‍ കണ്ട കഠിനാധ്വാനിയായ മനുഷ്യന്‍; അച്ഛനെക്കുറിച്ച് വിസ്മയ

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന്. ആരാധകരും സിനിമാ…

23 hours ago

മോശം കമന്റ്; മറുപടിയുമായി അനുപമ

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെലുങ്കില്‍ മുന്‍നിര…

23 hours ago

ദൃശ്യം-3; കൂടുതല്‍ പ്രതിഫലം ആര്‍ക്ക്

കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍…

23 hours ago

മോദിയെ അപ്പൂപ്പനെപ്പോലെ തോന്നി; അഹാന

നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും…

23 hours ago

പ്രകൃതിയോടിണങ്ങി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago