ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു ഐശ്വര്യ റായിയുടേത്. താരത്തിന്റെ പ്രണയബന്ധങ്ങളാണ് എക്കാലത്തും ചൂടേറിയ ചര്‍ച്ചാവിഷയം. അങ്ങനെയൊന്നായിരുന്നു ഐശ്വര്യ-സല്‍മാന്‍ ഖാന്‍ ബന്ധവും ഐശ്വര്യ-വിവേക് ഒബ്രോയി ബന്ധവും. ഒരു ത്രികോണ പ്രണയകഥയാണ് ഇത്.
കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയ സമയത്താണ് ഐശ്വര്യയും സല്‍മാന്‍ ഖാനും പ്രണയത്തിലാകുന്നത്. 1999 മുതല്‍ 2001 വരെ സല്‍മാനും ഐശ്വര്യയും ഡേറ്റിങ്ങില്‍ ആയിരുന്നു. സല്‍മാന്റെ കുടുംബവുമായും ഐശ്വര്യക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരുടെയും വിവാഹത്തെ കുറിച്ച് പോലും അക്കാലത്ത് വീട്ടുകാര്‍ ആലോചിച്ചു. എന്നാല്‍ സല്‍മാന്റെ ടോക്സിക്ക് സ്വഭാവമാണ് ഐശ്വര്യയെ താരത്തില്‍ നിന്ന് അകറ്റിയത്. ബ്രേക്കപ്പിനു ശേഷവും സല്‍മാനെതിരെ ഐശ്വര്യ രംഗത്തെത്തിയിരുന്നു.
താരത്തെ സല്‍മാന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ഐശ്വര്യയും സല്‍മാനും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായ സമയത്ത് ഒരു ദിവസം ഐശ്വര്യയുടെ വീട്ടിലേക്ക് അര്‍ധ രാത്രി സല്‍മാന്‍ എത്തി. ഏറെ നേരം താരത്തിന്റെ വാതിലില്‍ മുട്ടി ബഹളമുണ്ടാക്കിയെന്ന് സല്‍മാനെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. പക്ഷെ ഐശ്വര്യ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കെട്ടിടത്തില്‍ നിന്നും ചാടുമെന്ന് സല്‍മാന്‍ ഭീഷണിപ്പെടുത്തിയെന്നു അയല്‍വാസികള്‍ പറയുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്ന് മണിയാണ്. തുടര്‍ച്ചയായി വാതിലില്‍ മുട്ടിയതോടെ സല്‍മാന്റെ കൈ മുറിഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഒടുവില്‍ വേറെ വഴിയില്ലാതെ ഐശ്വര്യ വാതില്‍ തുറന്നു. പിന്നീട് ഒരു അവാര്‍ഡ് ഷോയില്‍ ഐശ്വര്യ എത്തിയത് ഒടിഞ്ഞ കൈയ്യുമായിട്ടായിരുന്നു. കണ്ണില്‍ കറുത്ത വലിയ കണ്ണടയും ഉണ്ടായിരുന്നു. സല്‍മാന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് താരത്തിന് പരുക്കേറ്റതെന്നായിരുന്നു വാര്‍ത്തകള്‍.
ബോളിവുഡില് ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്.…
ആരാധകര്ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ഞങ്ങള് സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…