മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി. ലയാളത്തില്‍ മാത്രമല്ല തമിഴടക്കമുള്ള മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരം അഭിനയത്തിന് പുറമെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്ത് അഭിനയിക്കാന്‍ പോയതിന്റെ ഓര്‍മ്മ പങ്കുവെക്കുകയാണ് മാലാ പാര്‍വ്വതി.
പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു മെയ് മാസ പുലരി എന്ന ചിത്രത്തില്‍ ഭിനയിക്കാന്‍ അവസരം ലഭിച്ചത്. അന്ന് വീട്ടുകാര്‍ സിനിമയില്‍ അഭിനയിക്കുന്നതിന് എതിരായിരുന്നുവെന്നും പാര്‍വ്വതി പറയുന്നു.
ധീര വീര സൂരന്റെ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് വേണ്ടി ബുദ്ധിമുട്ടിയ കാര്യം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ താരം പറയുകയാണ്. പ്രധാന ലൊക്കേഷനായത് വലിയ വീടായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരായി വന്നവരെല്ലാം ആ വീട്ടിലെ ബാത്ത്‌റൂമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഒരു സമയമായപ്പോള്‍ അവര്‍ ബാത്‌റൂം ലോക്ക് ചെയ്തു. മധുരയില്‍ നിന്ന് തലേന്ന് തിരിച്ചു പുലര്‍ച്ചെ ലൊക്കേഷനിലേക്ക് എത്തിയവരായിരുന്നു. പ്രായമായ സ്ത്രീകളായിരുന്നു. അവര്‍ അങ്ങ് വിഷമിക്കുന്നത് കണ്ടപ്പോഴാണ് ഞാന്‍ എന്ത് പറ്റിയെന്ന് തിരക്കിയപ്പോഴാണ് അറിയുന്നത് അവര്‍ക്ക് വാഷ് റൂമില്‍ പോവാനാണെന്ന്. ഉച്ചയ്ക്ക് എങ്ങാനും പോയതായിരുന്നു. കാലൊക്കെ നീരു വന്ന സ്ഥിതിയിലായിരുന്നു എന്നും മാല പാര്‍വതി പറയുന്നു.
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…