ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.
ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഒരു ദിവസം തനിക്ക് പെട്ടെന്ന് വയറുവേദന വന്നിട്ട് ആശുപത്രിയില്‍ പോയതിനെ കുറിച്ചാണ് വേദിയില്‍ നവ്യ സംസാരിച്ചത്. ഏകദേശം പതിമൂന്ന് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുമാണ് അസഹനീയമായ വേദന ഉണ്ടാവുന്നത്. അവരെന്നെ ഒരു ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ഓപ്പറേഷന്‍ വേണമെന്നാണ് അവിടുന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. പിന്നീട് മറ്റൊരു ആശുപത്രിയില്‍ പോയി. അവിടെ വെച്ച് സര്‍ജറി വേണ്ടെന്ന് പറഞ്ഞ് എന്നെ പറ്റിച്ചു. പെയിന്‍ കില്ലര്‍ മതി എന്ന് പറഞ്ഞു. പെയിന്‍ കില്ലര്‍ എടുക്കാന്‍ വേണ്ടി ഒരു നേഴ്സ് വന്നു. മരുന്നുകളുടെ പേര് പഠിക്കാനും മറ്റുമൊക്കെ എനിക്ക് വലിയ താല്‍പര്യമുണ്ട്. അതുകൊണ്ട് തന്നെ ഇതെന്ത് മരുന്നാണ് ഈ എടുക്കുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. അവരതിന് മറുപടിയായി പറഞ്ഞത് ഇത് അനസ്തേഷ്യ എന്നായിരുന്നു. ആ വാക്ക് പൂര്‍ണമാകുന്നതിന് മുന്‍പേ എനിക്ക് ബോധം പോയി. പിന്നീട് ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ എന്റെ സര്‍ജറിയൊക്കെ കഴിഞ്ഞിരുന്നു. അങ്ങനെ ഈ ഡോക്ടര്‍ എന്നെ ചതിച്ചു എന്നാണ് നവ്യ തമാശരൂപേണ പറയുന്നത്.
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…