പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന സിനിമയില്‍ നായക വേഷം ചെയ്തുകൊണ്ടാണ് സൈജു സിനിമാ ലോകത്തേക്ക് കടന്നു വന്നത്. അതില്‍ മംമ്തയായിരുന്നു നായിക.
പിന്നീട് ഒരുപിടി സിനിമകളില്‍ താരം അഭിനയിച്ചു. 2015ല്‍ റിലീസായ ആട് എന്ന സിനിമയിലെ അറക്കല്‍ അബു എന്ന കോമഡി റോള്‍ വളരെയധികം പ്രേക്ഷക പ്രീതി നേടിയതിനെ തുടര്‍ന്ന് സൈജു കോമഡി റോളുകളിലേക്ക് വഴിമാറി.
ഇപ്പോള്‍ തന്റെ പേരിനൊപ്പമുള്ള കുറുപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് സൈജു. സ്‌കൂള്‍ കാലഘട്ടത്തില്‍ പ്രസംഗിക്കാന്‍ പോയതിനെക്കുറിച്ചാണ് താരം പറയുന്നത്. നാഗ്പൂരിലായിരുന്നു സൈജു കുറുപ്പിന്റെ സ്‌കൂള്‍ കാലം. അധ്യാപകരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് താരം പങ്കുവെക്കുന്നത്. പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ എന്നെക്കൊണ്ട് പറ്റിയില്ല. ഹിന്ദിയാണ്. ഇന്‍ചാര്‍ജ് ആയ ടീച്ചര്‍ എന്റെ പേര് വായിച്ചിട്ട്, മോനേ നിന്റെ പേര് വായിച്ചപ്പോള്‍ തന്നെ എനിക്ക് മനസിലായി നിന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു. അതെന്താണ് അങ്ങനെ പറഞ്ഞത്. കുറുപ്പ് എന്നാല്‍ അവര്‍ക്ക് മലയാളിയല്ല. അവരെ സംബന്ധിച്ച് മലയാളിയെന്നാല്‍ നായരും മേനോനുമൊക്കെയാണ്. എനിക്ക് ഭയങ്കര ഹര്‍ട്ടായി. അത് പറയാന്‍ പാടില്ല. ഇന്നൊക്കെ അങ്ങനെ പറഞ്ഞാല്‍ കേസാണ്.” എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…