സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായി. ഒരു നടി ആകുന്നതിനു മുന്‍പ് അവര്‍ മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ ആയിരുന്നു. ഐശ്വര്യയുടെ ആദ്യ വിജയം നേടിയ വാണിജ്യ സിനിമ 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീന്‍സ്’ ആയിരുന്നു. പിന്നീട് സഞ്ചയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.
തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. തുടര്‍ന്ന് തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആന്‍ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007) എന്നീ അന്തര്‍ദേശീയ ചലച്ചിത്രങ്ങളിലും അവര്‍ അഭിനയിക്കുകയുണ്ടായി.
ഇപ്പോള്‍ ഐശ്വര്യ റായി തന്റെ വിശ്വസ്തനായ ബോര്‍ഡിഗാര്‍ഡിന് നല്‍കുന്ന ശമ്പളത്തിന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.വര്‍ഷങ്ങളായി ഐശ്വര്യ റായ്‌ക്കൊപ്പമുള്ള ബോഡി?ഗാര്‍ഡാണ് ശിവരാജ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 7 ലക്ഷം രൂപയാണ് ശിവരാജിന്റെ മാസ ശമ്പളം. 84 ലക്ഷം രൂപ വാര്‍ഷിക വരുമാനം. വലിയ കോര്‍പ്പറേറ്റ് കമ്പനികളിലെ എക്‌സിക്യൂട്ടീവുകള്‍ക്ക് പോലും ഇത്രയധികം ശമ്പളമില്ല. അതേസമയം താരങ്ങളുടെ ബോഡിഗാര്‍ഡ് എന്നത് എളുപ്പമുള്ള ജോലിയല്ല.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…