Categories: latest news

കുട്ടിക്കാലത്ത് അഞ്ചോ ആറോ പേര്‍ എന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി: വരലക്ഷ്മി

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ. മമ്മൂട്ടി നായകനായ ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാറാണ് വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ ബോള്‍ഡ് ആയ വരലക്ഷ്മിയുടെ വില്ലത്തി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിലെ തുടക്ക കാലത്ത് തന്റെ ശരീരത്തിന്റെ വണ്ണത്തിന്റെ പേരില്‍ പല വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ താന്‍ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചാണ് താരം പറയുന്നത്.

സ്വകാര്യ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി തന്റെ ജീവിത കഥ പറഞ്ഞപ്പോഴായിരുന്നു വരലക്ഷ്മിയുടെയും തുറന്നുപറച്ചില്‍. ഞാനും നിന്നെപ്പോലെ തന്നെയാണ്. എന്റെ മാതാപിതാക്കള്‍ (നടന്‍ ശരത്കുമാര്‍, ഛായ) അന്ന് ജോലി ചെയ്യുന്നവരായിരുന്നു. അതുകൊണ്ട് തന്നെ എന്നെ നോക്കാന്‍ അവര്‍ വേറെ ആളുകളെ നിയമിച്ചിരുന്നു. ഞാന്‍ കുട്ടിയായിരുന്ന സമയത്ത് അഞ്ചോ ആറോ പേര്‍ എന്നെ ലൈം?ഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്. നിന്റെ കഥ എന്റെയുമാണ് എന്നാണ് വരലക്ഷ്മി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതേക്കുറിച്ചോര്‍ത്ത് ഭയപ്പെടാന്‍ താല്‍പര്യമില്ല; ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

4 hours ago

ബിഗ് ബോസിനായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം പുറത്ത്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

4 hours ago

ആരാധകര്‍ക്ക് പുതിയ ചിത്രങ്ങളുമായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

16 hours ago

സ്‌റ്റൈലിഷ് പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

16 hours ago

അടിപൊളി പോസുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago