Tini Tom
കോമഡിയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ടിനി ടോം. സ്‌റ്റേജ് ഷോകളിലൂടെയാണ് ടിനി ടോം ആദ്യ കാതത്ത് തിളങ്ങി നിന്നത്. ഗിന്നസ് പക്രുവും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകാറുണ്ട്.
ടെലിവിഷന്‍ ചാനല്‍ ഷോകളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിക്കുന്നു. അണ്ണന്‍ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ചാണ് ടിനി ടോം സംസാരിക്കുന്നത്. അഞ്ചാറ് മാസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ലാലേട്ടന്‍ ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ആകെ കാത്തിരുന്നത് അതിനാണ്. പക്ഷെ എവിടെയും ദേഷ്യപ്പെട്ടില്ല.ഒരു ദിവസം മാത്രം എന്തോ കാരണത്താല്‍ ഭക്ഷണം കഴിക്കുന്നില്ല. അത് മാത്രമേയുള്ളൂ പുള്ളിയുടെ ദേഷ്യം. സ്വയം ശിക്ഷിക്കുക എന്നതാണ്. ഒരു ചായ കുടിക്കുമ്പോള്‍ നൂറ് ശതമാനം അത് എന്‍ജോയ് ചെയ്യും. വേണ്ടാത്ത സാധനം വേണ്ടെന്ന് പറയും എന്നും ടിനി പറയുന്നു.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…