മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ചില പ്രതിസന്ധികള്‍ മൂലം നിര്‍ത്തിവെച്ചെന്നും ഈ പ്രൊജക്ട് തന്നെ ഉപേക്ഷിച്ചെന്നും ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ സലിം റഹ്‌മാന്‍ പറഞ്ഞു. ചിത്രത്തിന്റെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന സമയത്ത് ഉണ്ടാകുന്ന അനാവശ്യ വിവാദങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതൊഴിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയോ, കോ-നിര്‍മാതാക്കള്‍ക്കിടയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ പ്രതിസന്ധികളോ സിനിമയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ല,’ സലിം റഹ്‌മാന്‍ പറഞ്ഞു.
‘സിനിമ അതിന്റെ അവസാന ഘട്ട പണിപ്പുരയിലാണ്. മലയാളിക്കും മലയാള സിനിമ ഇന്‍ഡസ്ട്രിക്കും അഭിമാനിക്കാവുന്ന തരത്തില്‍ സിനിമ പൂര്‍ത്തിയാക്കി റിലീസ് ചെയ്യും. ഈ സിനിമയുടെ തുടരെയുള്ള വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത കാലാവസ്ഥയിലുള്ള ഷെഡ്യൂളുകള്‍ അഭിനേതാക്കളില്‍ പലര്‍ക്കും മനുഷ്യ സഹജകമായി സംഭവിക്കുന്ന, ഉണ്ടാകാവുന്ന ചില ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. അത് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും ഉണ്ടായിട്ടുണ്ട്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയറ്റര്‍ വ്യവസായം പ്രതിസന്ധിയില്‍…
റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍…
ചില ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടന് മമ്മൂട്ടി…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ഇന്ത്യയിലെ അറിയപ്പെടുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക്…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍…