Turbo (Mammootty)
ചില ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടന്‍ മമ്മൂട്ടി സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ്. ഏകദേശം ഒരു മാസത്തോളം മെഗാസ്റ്റാര്‍ പൂര്‍ണ വിശ്രമത്തിലായിരിക്കും. ഏപ്രില്‍ പകുതിയോടെയായിരിക്കും മമ്മൂട്ടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുക.
കുടുംബസമേതം ചെന്നൈയിലാണ് മമ്മൂട്ടി ഇപ്പോള്‍ ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിശ്വനീയമായ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഏപ്രില്‍ 10 ന് മമ്മൂട്ടിയുടെ ബസൂക്ക തിയറ്ററുകളിലെത്തും. അതിനു മുന്‍പുള്ള ദിവസങ്ങളില്‍ ബസൂക്കയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി സജീവമായേക്കും. ബസൂക്കയുടെ റിലീസിനു ശേഷം മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിലേക്ക് കടക്കും. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ക്കൊപ്പമായിരിക്കും മമ്മൂട്ടി മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ.…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…