Mohanlal and Prithviraj
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയറ്റര്‍ വ്യവസായം പ്രതിസന്ധിയില്‍ ആയി നില്‍ക്കുമ്പോള്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത സിനിമയാണ് ‘ബ്രോ ഡാഡി’. ലൂസിഫറിനു ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച സിനിമയെന്ന നിലയില്‍ ‘ബ്രോ ഡാഡി’ക്ക് വലിയ സ്വീകാര്യത ലഭിച്ചു. മോഹന്‍ലാലും പൃഥ്വിരാജും അപ്പനും മകനുമായി എത്തിയപ്പോള്‍ അത് രസമുള്ള ഒരു കാഴ്ചയായിരുന്നു. എന്നാല്‍ ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായി സംവിധായകന്‍ പൃഥ്വിരാജ് ആദ്യം മനസ്സില്‍ തീരുമാനിച്ചത് സാക്ഷാല്‍ മമ്മൂട്ടിയെയാണ് ! പൃഥ്വി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജോണ്‍ കാറ്റാടിയായി മമ്മൂക്ക അഭിനയിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും സിനിമയുടെ കഥ ആദ്യം പറഞ്ഞത് അദ്ദേഹത്തോടാണെന്നും ഗലാട്ടാ പ്ലസിലൂടെ ഭരദ്വാജ് രംഗനു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.
‘ബ്രോ ഡാഡിയിലെ ജോണ്‍ കാറ്റാടി എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത് മമ്മൂക്കയെയാണ്. അദ്ദേഹത്തോടാണ് ആദ്യം കഥ പറയുന്നതും. അതുപക്ഷേ, ഇന്നത്തെ ലാലേട്ടന്‍ ചെയ്ത ജോണ്‍ കറ്റാടിയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കോട്ടയം കുഞ്ഞച്ചനെപ്പോലുള്ള മമ്മൂക്കയുടെ തനതായ സ്റ്റൈലില്‍ ഉള്ള ഒരു അച്ചായന്‍ കഥാപാത്രമായിരുന്നു എന്റെ മനസ്സില്‍. മമ്മൂക്കയ്ക്ക് തിരക്കഥ ഇഷ്ടപ്പെട്ടു. പക്ഷേ, മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണം പിന്നീട് അത് സാധിച്ചില്ല,’ പൃഥ്വിരാജ് പറഞ്ഞു.
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം…
റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍…
ചില ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടന്‍ മമ്മൂട്ടി…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ഇന്ത്യയിലെ അറിയപ്പെടുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക്…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍…