ഇന്ത്യയിലെ അറിയപ്പെടുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വലിയ വാര്‍ത്തയാകാറുണ്ട്. പലപ്പോഴും ദമ്പതികള്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത പോലും വരാറുണ്ട്.
2007 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഐശ്വര്യ അന്ന് ലോകം അറിയപ്പെടുന്ന താര സുന്ദരിയാണ്. അഭിഷേകിന്റെ താരമൂല്യം അത്രയില്ലായിരുന്നെങ്കിലും ബോളിവുഡിലെ ഏറ്റവും പ്രബലമായ കുടുംബമാണ് അഭിഷേക് ബച്ചന്റേത്. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടന്നു. മകള്‍ ആരാധ്യ പിറന്നതോടെ ഐശ്വര്യ റായ് സിനിമാ ലോകത്ത് നിന്നും അകന്നു.
ഇപ്പോള്‍ സിനിമകളില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാത്തതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ അഭിഷേക് ബച്ചന്‍. ഇത്തരം സീനുകള്‍ ചെയ്യാന്‍ താന്‍ തയ്യാറല്ലെന്ന് അഭിഷേക് പറയുന്നു. ഒരു പെണ്‍കുട്ടിയുടെ അച്ഛനായതിനാല്‍ മകള്‍ക്കൊപ്പം കാണാന്‍ പറ്റുന്ന സിനിമകളേ ചെയ്യൂ. മകള്‍ക്ക് അണ്‍ കംഫര്‍ട്ടബിള്‍ ആകുന്ന സിനിമകള്‍ ചെയ്യില്ലെന്നും അഭിഷേക് ബച്ചന്‍ പറയുന്നു.
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
വര്ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടി…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ.…
സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്.…