Categories: latest news

ശാലിനിയോടുള്ള പ്രണയം തുടങ്ങിയത് ആ അപകടത്തിനു ശേഷം: അജിത്

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നായക നടനാണ് അജിത്. സൂപ്പര്‍ സ്റ്റാറുകളും അഭിനയ കുലപതികളുമുണ്ടായിട്ടും അജിത്തിന്റെ പ്രേക്ഷകപ്രീതി എന്നും ഒരുപടി മുന്നില്‍ തന്നെ നിന്നു. അതിന് ഒരു കോട്ടവും ഇക്കാലമത്രയും സംഭവിച്ചട്ടില്ലയെന്നതും ശ്രദ്ധേയമാണ്.

വിവാദങ്ങളോടെന്നും കൃത്യമായ അകലം പാലിച്ചിരുന്നു താരം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പൂര്‍ണതയില്‍ ചെയ്യുന്നതില്‍ എന്നും അജിത് സംതൃപ്തി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെയാകാണം വ്യക്തി ജീവിതത്തിലും അതേ അച്ചടക്കം പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. ഇതിന് പങ്കാളി ശാലിനിയുടെ പിന്തുണയും വലുതാണ്.

ഇപ്പോള്‍ എപ്പോഴാണ് ശാലിനിയോട് പ്രണയം തോന്നിയതെന്ന് പറയുകയാണ് താരം. ആദ്യ കാഴ്ചയില്‍ തന്നെ ശാലിനിയോട് തനിക്ക് പ്രണയം തോന്നിയിരുന്നെന്നും അജിത് വെളിപ്പെടുത്തി. ‘ഞങ്ങള്‍ ഒരുമിച്ച് ചെയ്ത ആദ്യ ഷോട്ടിനിടെ, അറിയാതെ ഞാന്‍ അവളുടെ കൈത്തണ്ട മുറിച്ചു. എന്നിട്ടും അവള്‍ അഭിനയം തുടര്‍ന്നു. ശരിക്കും മുറിഞ്ഞെന്നും രക്തം വരുന്നുണ്ടെന്നും കുറച്ചു കഴിഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. അവിടെ നിന്നാണ് എല്ലാം ആരംഭിച്ചതെന്ന് ഞാന്‍ കരുതുന്നു എന്നാണ് അജിത്ത് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഉണ്ണിമുകുന്ദനുമായുള്ള പ്രശ്‌നം സത്യസന്ധമോ; ബാലക്കെതിരെ എലിസബത്ത്

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

3 hours ago

നിയമക്കുരുക്കില്‍പെട്ട് വീണ്ടും ഷാരൂഖ് ഖാന്‍

ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്‍.…

3 hours ago

ഒരു സിനിമയും ജീവിതത്തെ സ്വാദീനിക്കാറില്ല; ദിലീഷ് പോത്തന്‍ ചോദിക്കുന്നു

മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടനും സംവിധായകനുമാണ് ദിലീഷ്…

3 hours ago

സൗന്ദര്യയുടെ മരണം കൊലപാതകമോ?

തെന്നിന്ത്യയുടെ മനംകവര്‍ന്ന നടിയാണ് സൗന്ദര്യ. എന്നാല്‍ കരിയറിന്റെ…

3 hours ago

ഗംഭീര ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ഗംഭീര ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ…

7 hours ago

കിടിലന്‍ ഗെറ്റപ്പുമായി ആര്യ ബാബു

ആരാധകര്‍ക്കായി കിടിലന്‍ ഗെറ്റപ്പില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ…

7 hours ago