Categories: latest news

അപ്‌സര വിവാഹമോചിതയായോ; വൈറലായി ആല്‍ബിയുടെ കുറിപ്പ്

സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്‌ബോസില്‍ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നുവെങ്കിലും താരം പുറത്തായി.

ആല്‍ബിയുമായി താരം വിവാഹമോചിതയായി എന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയില്‍ ആല്‍ബിയുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്. ഏറ്റവും അടുത്ത കസിന്റെ കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ളതായിരുന്നു ആല്‍ബിയുടെ പോസ്റ്റ്. ഇനി ഇതുപോലൊന്ന് എന്റെ ജീവിതത്തില്‍ ഉണ്ടാവില്ല. അപ്‌സര ബിഗ് ബോസിലായിരുന്ന സമയത്ത് ഒരു മാസത്തിലധികം സമയം സിദ്ധുവും ഞാനും ഞങ്ങളുടെ വീട്ടിലായിരുന്നു. എളേച്ചാ എന്നും വിളിച്ച് അവനെന്റെ പുറകെ നടന്നത് എന്റെ ഭാഗ്യമായിരുന്നു. ആറ് വര്‍ഷങ്ങള്‍… ഞാനവനെ സ്‌കൂളില്‍ കൊണ്ട് വിട്ടത് എത്രയോ തവണകള്‍. എന്റെ തൃശ്ശൂരിലെ വീട്ടിലടക്കം എത്രയോ ദിവസം അവന്‍ ഒറ്റക്ക് എന്റെ കൂടെ… എന്റെ മാത്രമായി നിന്നു. അവന്‍ എനിക്ക് എന്റെ മകനായിരുന്നു. പക്ഷെ ബിഗ് ബോസ് കഴിഞ്ഞ് അവന്റെ കുഞ്ഞമ്മ വന്നു. അവള്‍ അവനെ കൊണ്ട് പോകാതെ ഒറ്റക്ക് പല ഫ്രണ്ട്‌സിനോടൊപ്പം എവിടെയൊക്കെയോ പോയി…. തീര്‍ന്നു ശുഭം… എന്നാണ് ആല്‍ബി കുറിച്ചത്

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago