പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.
പുതുമുഖമായി അഭിനയിക്കാനെത്തിയ പ്രിയയ്ക്ക് അത്ര പ്രധാന്യമുള്ള കഥാപാത്രമൊന്നും സിനിമയില്‍ ഇല്ലായിരുന്നു.എന്നാല്‍ ആദ്യം പുറത്ത് വിട്ട പാട്ടിലെ ഒരു സീനില്‍ കണ്ണിറുക്കി കാണിക്കുന്നൊരു രംഗമുണ്ടായിരുന്നു. ഒരു വൈകുന്നേരം പാട്ട് റിലീസായി അന്ന് രാത്രി കൊണ്ട് തന്നെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലായി.
ഇപ്പോള്‍ തന്റെ വരുമാനത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയും നമുക്ക് റെവന്യൂ കിട്ടുന്നുണ്ട്. നേരിട്ട് ഇന്‍സ്റ്റാഗ്രാം ഒന്നും തരുന്നില്ലെങ്കിലും ചില ബ്രാന്‍ഡുകളോ കോളാബ്രേഷന്‍സോ വരുമ്പോഴും അതില്‍ നിന്നും നമുക്ക് നല്ലൊരു വരുമാനം കിട്ടാറുണ്ട്. സോഷ്യല്‍ മീഡിയയുടെ അത്തരമൊരു വശമാണ് ഞാന്‍ ആസ്വദിക്കുന്നത്. സിനിമ ഇല്ലെങ്കില്‍ പോലും നമുക്ക് ബ്രാന്‍ഡുകളുടെ പരസ്യം കിട്ടുന്നത് കൊണ്ട് ഒരു ആശ്വാസമാണ് എന്നാണ് പ്രിയ പറയുന്നത്.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…