അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.
ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.
ഇപ്പോള്‍ പ്രണയത്തെക്കുറിച്ചാണ് താരം പറയുന്നത്. 25 വയസ്റ്റ് വരെ വീട്ടിലൊക്കെ പ്രേമിച്ചാല്‍ പ്രശ്‌നമായിരുന്നു. ആരെ കല്യാണം കഴിക്കുന്നു, ജാതി നോക്കുന്നു, ചെക്കന്‍ ക്രിസ്ത്യാനി ആണോ ഹിന്ദു ആണോ അങ്ങനെ ഉള്ള പല പ്രശ്‌നങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും കൂട്ടികൊണ്ട് വാ എന്ന അവസ്ഥയാണ്. 28 വയസ്സ് കഴിഞ്ഞപ്പോള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പറ ? ആരെ വേണമെങ്കിലും കെട്ടിച്ചു തരാം എന്ന അവസ്ഥയായി. അവര്‍ക്കും ഇതാണ് സോഷ്യല്‍ പ്രഷര്‍ കാരണമാണ് കല്യാണം കഴിപ്പിക്കുന്നത്. എന്റെ കൂടെ പഠിച്ച കുട്ടികള്‍ക്ക് എന്റെ വലിപ്പത്തിലുള്ള കുട്ടികള്‍ ഉണ്ട്. എന്നിട്ട് ഇപ്പോഴും എനിക്ക് കല്യാണം എന്നൊരു തോന്നല്‍ വന്നിട്ടില്ല എന്നാണ് നിഖില പറയുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
സാരിയില്‍ അതീവ സുന്ദരിയായി റിമ കല്ലിങ്കല്. സ്ലീവ്…
അന്തരിച്ച കലാകാരന് രേണു സുധിയുടെ ഒരു വീഡിയോ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്.…
മലയാളത്തില് അമ്മ വേഷങ്ങളിലൂടെ പ്രിയങ്കരിയായ താരമാണ് ശോഭ…